ഇംഗ്ലീഷ് ബാറ്റർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ..

ഇംഗ്ലീഷ് ബാറ്റർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ..
(Pic credit :Twitter )

അവർ ഇംഗ്ലണ്ടിന് വേണ്ടിയല്ല കളിക്കുന്നത് - ഗൗതം ഗംഭീർ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ കണ്ട മികച്ച ബാറ്റർമാരുടെ ഒരു നിരയാണ് ഇംഗ്ലണ്ട്. കഴിഞ്ഞ ഏഴു വർഷങ്ങളിലായി അവർ അത് തെളിയിച്ചിട്ടും ഉള്ളതാണ്.എന്നാൽ ലോകക്കപ്പിലേക്ക് എത്തിയപ്പോൾ ഇംഗ്ലീഷ് ബാറ്റർമാർ എല്ലാവരും കളി മറന്ന കാഴ്ചയാണ് കാണുന്നത്.

ഇപ്പോൾ ഇംഗ്ലീഷ് ബാറ്റർമാരുടെ മോശം പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ രംഗത്ത് വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ബാറ്റർമാർ ഇംഗ്ലണ്ടിന് വേണ്ടിയല്ല കളിക്കുന്നത്.മറിച്ചു അവർ അവരുടെ റെപ്പുറ്റേഷൻ നിലനിർത്താൻ വേണ്ടി മാത്രമാണ് കളിക്കുന്നതെന്നാണ് ഗംഭീർ പറയുന്നത്.

ഒരൊറ്റ സെഞ്ച്വറി മാത്രമാണ് നിലവിൽ ഇംഗ്ലീഷ് ബാറ്റർമാർ സ്വന്തമാക്കിട്ടുള്ളത്.പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് നിലവിൽ

Join our whatsapp group

.