മുംബൈ ആരാധകർക്ക് സന്തോഷ വാർത്ത, സൂര്യ അടുത്ത മത്സരം കളിക്കും..
മുംബൈ ആരാധകർക്ക് സന്തോഷ വാർത്ത, സൂര്യ അടുത്ത മത്സരം കളിക്കും..
മുംബൈ ആരാധകർക്ക് സന്തോഷ വാർത്ത, സൂര്യ അടുത്ത മത്സരം കളിക്കും..
മുംബൈ ഇന്ത്യൻസ് വളരെ മോശം ഫോമിലാണ് ഈ സീസൺ തുടങ്ങിയിരിക്കുന്നത്. ടീമിന് യാതൊരു ഒത്തൊരുമയും ഇത് വരെ കാണിക്കാൻ കഴിഞ്ഞിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളും അവർ പരാജയപെടുകയും ചെയ്തു. ഹാർദിക്കിന് കീഴിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ ഇത് വരെ കഴിഞിട്ടുമില്ല.
ഈ പ്രതിസന്ധികൾക്ക് ഇടയിൽ എല്ലാം മുംബൈ ഇന്ത്യൻസ് ആഗ്രഹിച്ചത് സൂര്യ കുമാറിന്റെ തിരിച്ചു വരവാണ്.2023 ൽ നടന്ന ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള ട്വന്റി ട്വന്റി മത്സരത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ശേഷം താരത്തിന് പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല.ഐ പി എല്ലിലെ ആദ്യ കുറച്ചു മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി കഴിഞ്ഞു.
രണ്ട് തവണ അദ്ദേഹത്തിന് ഐ പി എൽ കളിക്കാനുള്ള എൻ ഒ സി നാഷണൽ ക്രിക്കറ്റ് അക്കാഡമി നൽകിയില്ല. ഇപ്പോൾ സൂര്യ ഫിറ്റ് ആണെന്ന് നാഷണൽ ക്രിക്കറ്റ് അക്കാഡമി അറിയിച്ചിരിക്കുകയാണ്. താരത്തിന് ഐ പി എൽ കളിക്കാനുള്ള അനുമതി ഉടനെ നൽകും.ഡൽഹിക്കെതിരെ ഞായറാഴ്ച അദ്ദേഹം കളിച്ചേക്കും.