ഷക്കിബ് അൽ ഹസൻ ധാക്കയിലേക്ക് മടങ്ങി, കാരണം ഇതാണ്..
ഷക്കിബ് അൽ ഹസൻ ധാക്കയിലേക്ക് മടങ്ങി..
ലോക ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഷാക്കിബ് അൽ ഹസൻ. ബംഗ്ലാദേശിന്റെ ലോകക്കപ്പിലെ പ്രതീക്ഷകളും ഷക്കിബായിരുന്നു. എന്നാൽ തന്റെ മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് ഇത് വരെ സാധിച്ചിട്ടില്ല.
എന്നാൽ ഇപ്പോൾ അദ്ദേഹം ധാക്കയിലേക്ക് തിരകെ മടങ്ങിയിരിക്കുകയാണ്.തന്റെ ഉപദേഷ്ടാവിന് ഒപ്പം പരിശീലക്കാനാണ് അദ്ദേഹം ധാക്കയിലേക്ക് മടങ്ങിയത്.25 ഒക്ടോബർ ന്ന് ഉച്ച കഴിഞ്ഞാണ് അദ്ദേഹം ധാക്കയിലേക്ക് എത്തിയത്.
മൂന്നു ദിവസം അദ്ദേഹം തന്റെ ഉപദേഷ്ടാവിനൊപ്പം പരിശീലിക്കും.ഒക്ടോബർ 27 ന്ന് അദ്ദേഹം തിരകെ ഇന്ത്യയിലെത്തും. നെതർലാൻഡ്‌സിനെതിരെ 28 ന്നാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.ബംഗ്ലാദേശ് ടീം നിലവിൽ ഇന്ത്യയിൽ തന്നെ തുടരും.