ബാവുമാ പരിക്കിൽ നിന്ന് മുക്തനാവുന്നു, സെമി കളിക്കാൻ സാധ്യതകൾ ഏറെ..

ബാവുമാ പരിക്കിൽ നിന്ന് മുക്തനാവുന്നു, സെമി കളിക്കാൻ സാധ്യതകൾ ഏറെ..

ബാവുമാ പരിക്കിൽ നിന്ന് മുക്തനാവുന്നു, സെമി കളിക്കാൻ സാധ്യതകൾ ഏറെ..
(Pic credit :Google )

ബാവുമാ പരിക്കിൽ നിന്ന് മുക്തനാവുന്നു, സെമി കളിക്കാൻ സാധ്യതകൾ ഏറെ..

അഫ്ഗാനിസ്താൻ എതിരെയുള്ള അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിലാണ് ബാവുമക്ക് തന്റെ വലത് ഹാസ്ട്രിങ്ങിന് പരിക്ക് ഏൽക്കുന്നത്.മത്സരം അദ്ദേഹം പൂർത്തിയാക്കിയെങ്കിലും സെമിയിൽ ബാവുമ കളിക്കാനുള്ള സാധ്യത കുറവായിരുന്നു എന്നായിരുന്നു ലഭിച്ച റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുന്നു എന്നാണ് സൗത്ത് ആഫ്രിക്കൻ ക്യാമ്പിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്‌.

പ്രോട്ടീയ്‌സ് മെഡിക്കൽ ടീം അദ്ദേഹത്തെ വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം ഒരൊറ്റ രാത്രി കൊണ്ട് തന്നെ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.അദ്ദേഹം ഇപ്പോഴും മെഡിക്കൽ ടീമിന്റെ നിരീക്ഷിണത്തിൽ തന്നെയാണ്.

വ്യാഴാഴ്ച ഓസ്ട്രേലിയക്കെതിരെയാണ് ദക്ഷിണ ആഫ്രിക്കയുടെ ലോകക്കപ്പ് സെമി.ബാവുമ പരിക്കിൽ നിന്ന് പൂർണ മുക്തനായില്ലെങ്കിൽ റീസ ഹെൻഡ്രിക്‌സ് ടീമിലെക്കെത്തും. മാർക്രം ആവും നായകൻ.

Join our whatsapp group