ദക്ഷിണ ആഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനോട് അടുക്കുന്നു..
ദക്ഷിണ ആഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനോട് അടുക്കുന്നു..
ദക്ഷിണ ആഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനോട് അടുക്കുന്നു..
ദക്ഷിണ ആഫ്രിക്ക ശ്രീലങ്ക ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണ ആഫ്രിക്ക. രണ്ടാം ടെസ്റ്റ് വിജയിച്ചത് 109 റൺസിന്. അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ മഹാരാജാണ് ശ്രീലങ്കയേ തകർത്തത്.
ആദ്യ ടെസ്റ്റ് വിജയിച്ചത് 233 റൺസിനായിരുന്നു.
അഞ്ചാം ദിവസം 5 ന്ന് 205 എന്നാ നിലയിലാണ് ശ്രീലങ്ക ബാറ്റിംഗ് ആരംഭിച്ചത്.39 റൺസുമായി കുശാൽ മെൻഡിസും നായകൻ ധനജ്ഞയാ ഡി സിൽവയുമായിരുന്നു ക്രീസിൽ.എന്നാൽ അധികം വൈകാതെ തന്നെ മഹാരാജ് കുശാൽ മെൻഡിസിനെ ഡഗ്ഔട്ടിലേക്ക് തിരകെ മടക്കി.അധികം വൈകാതെ റബാഡക്ക് മുന്നിൽ നായകൻ ധനജ്ഞയും കീഴടങ്ങി.
പിന്നീട് എല്ലാം ഒരു ചടങ്ങ് തീർക്കൽ മാത്രമായിരുന്നു.ഒടുവിൽ 109 റൺസ് അകലെ ശ്രീലങ്ക കീഴടങ്ങി. ദക്ഷിണ ആഫ്രിക്ക് പരമ്പര തൂത്തുവാരുകയും ചെയ്തു. കൂടാതെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ ഓസ്ട്രേലിയേ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു
ദക്ഷിണ ആഫ്രിക്കക്ക് ഈ വേൾഡ് ടെസ്റ്റ് ചാമ്പ്യൻസ്ഷിപ് സൈക്കിളിൽ രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ട്. ഇത് രണ്ടു ഹോം ടെസ്റ്റാണ്. പാകിസ്ഥാനാണ് എതിരാളികൾ. ഹോം അനുകൂല്യം ഒള്ളത് കൊണ്ട് ദക്ഷിണ ആഫ്രിക്ക വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഏറെക്കുറേ ഉറപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും.