ഗ്ലെൻ ഫിലിപ്സിനെതിരെ ഗുരുതര ആരോപണവുമായി ബംഗ്ലാദേശ് ടീം മാനേജർ.
ഗ്ലെൻ ഫിലിപ്സിനെതിരെ ഗുരുതര ആരോപണവുമായി ബംഗ്ലാദേശ് ടീം മാനേജർ.
ഗ്ലെൻ ഫിലിപ്സിനെതിരെ ഗുരുതര ആരോപണവുമായി ബംഗ്ലാദേശ് ടീം മാനേജർ.
വിക്കറ്റ് കീപ്പർ ബാറ്ററായി കരിയർ ആരംഭിച്ച താരമാണ് ഗ്ലെൻ ഫിലിപ്സ്. മാത്രമല്ല അസാധ്യ ഫീൽഡിങ് മികവും തനിക്ക് ഉണ്ടെന്ന് പല തവണ തെളിയിച്ചതുമാണ്.പക്ഷെ കഴിഞ്ഞ കുറച്ചു കാലങ്ങളായി താൻ മികച്ച ഒരു ഓഫ് സ്പിന്നർ കൂടിയാണ് ഫിലിപ്സ് തെളിയിക്കുകയാണ്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ കാണുന്നതും ഇത് തന്നെയാണ്.
മത്സരത്തിലെ ആദ്യത്തെ ഇന്നിങ്സിൽ നാല് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ ഫിലിപ്സ് നിയമം ലംഘിച്ചു എന്ന് വ്യക്തമാക്കി കൊണ്ട് ബംഗ്ലാദേശ് പരിശീലകൻ നഫീസ് ഇക്ബാൽ രംഗത്ത് വന്നിരിക്കുകയാണ്.തങ്ങൾ ഇത് വ്യക്തമായി ഫോർത്ത് അമ്പയറേ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എങ്ങനെയാണ് ഫിലിപ്സ് നിയമം ലംഘിച്ചത് എന്ന് പരിശോധിക്കാം.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സിലെ 34 മത്തെ ഓവറിലാണ് സംഭവം.പന്ത് എറിയുന്നതിന് തൊട്ട് മുന്നേ ഫിലിപ്സ് പന്തിൽ ഉമിനീർ പറ്റി എന്നതാണ് ഈ നിയമ ലംഘനം.ക്രിക്കറ്റ് നിയമം 41.3 പ്രകാരം അഞ്ചു റൺസ് പെനാൽറ്റി നൽകേണ്ട ഒരു കാര്യമായിരുന്നു ഇത്.എന്നാൽ ഓൺ ഫീൽഡിൽ ഈ ഒരു കാര്യം ശ്രദ്ധയിൽ പെടാത്തതിനാൽ അഞ്ചു റൺസ് പെനാൽറ്റി ലഭിച്ചില്ല.
കൊറോണക്ക് ശേഷമാണ് പന്തിൽ ഉമിനീർ പറ്റുന്നത് ഐ സി സി വിലക്കിയത്.2022 ൽ നേപ്പാൾ യൂ. എ. ഈ ഏകദിന മത്സരത്തിൽ ഉമിനീർ പറ്റിയതിന് അഞ്ചു റൺസ് പെനാൽറ്റി വിധിക്കപ്പെട്ടിരുന്നു.യൂ. എ. ഈ താരം അലിഷൻ ഷറഫുവാണ് അന്ന് പന്തിൽ ഉമിനീർ പറ്റിയത്.