അടുത്ത ട്വന്റി ട്വന്റി ലോകക്കപ്പിൽ കളിക്കാൻ ഒരുങ്ങി ഫാഫ് ഡ്യൂ പ്ലസ്സിസ്.
അടുത്ത ട്വന്റി ട്വന്റി ലോകക്കപ്പിൽ കളിക്കാൻ ഒരുങ്ങി ഫാഫ് ഡ്യൂ പ്ലസ്സിസ്.
അടുത്ത ട്വന്റി ട്വന്റി ലോകക്കപ്പിൽ കളിക്കാൻ ഒരുങ്ങി ഫാഫ് ഡ്യൂ പ്ലസ്സിസ്.
ദക്ഷിണ ആഫ്രിക്ക കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളാണ് ഫാഫ് ഡ്യൂ പ്ലസ്സിസ്.ദക്ഷിണ ആഫ്രിക്കക്ക് ഒരുപാട് മികച്ച വിജയങ്ങൾ അദ്ദേഹം സ്വന്തമാക്കി കൊടുത്തു. എന്നാൽ കുറച്ചു അധിക നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിട്ട് നിൽക്കുകയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ അദ്ദേഹം സജീവമാണ്..
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ നായകൻ കൂടിയാണ് അദ്ദേഹം. എന്നാൽ അദ്ദേഹം അവസാനമായി ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി കളിച്ചത് 2021 ലാണ്.റാവൽപിണ്ടിയിൽ പാകിസ്ഥാനെതിരെയാണ് ഈ മത്സരം. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരകെ വരാൻ ഒരുങ്ങുകയാണ് ഡ്യൂ പ്ലസ്സിസ്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഡ്യൂ പ്ലസ്സി തിരിച്ചു വരുമെന്ന് ഒരുപാട് വാർത്തകളുണ്ടായിരുന്നുവെങ്കിലും ഡ്യൂ പ്ലസ്സി ഇപ്പോൾ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ്.അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എനിക്ക് തിരകെ വരാൻ കഴിയും.കഴിഞ്ഞ രണ്ട് വർഷങ്ങളായി തങ്ങൾ ഇത് സംസാരിക്കുന്നുണ്ട്.അടുത്ത ട്വന്റി ട്വന്റി ലോകക്കപ്പിലേക്ക് തിരകെ വരാനാണ് തന്റെ ആഗ്രഹം.
ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി 200 ൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഈ താരം 10000 ലധികം റൺസ് സ്വന്തമാക്കിട്ടുണ്ട്.മൂന്നു ഫോർമാറ്റിലും സെഞ്ച്വറിയും ഫാഫ് സ്വന്തമാക്കിട്ടുണ്ട്. മൂന്നു ഫോർമാറ്റിലും ദക്ഷിണ ആഫ്രിക്കയുടെ നായകൻ കൂടിയായിരുന്നു ഡ്യൂ പ്ലസ്സിസ്