ഗിൽ അഫ്ഗാനെതിരെയും കളിച്ചേക്കില്ല..

ഗിൽ അഫ്ഗാനെതിരെയും കളിച്ചേക്കില്ല..
(Pic credit :Twitter )

ഈ വർഷം ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ ശുബ്മാൻ ഗിൽ തന്നെയായിരുന്നു.1000 ത്തിൽ അധികം റൺസ് ഈ വർഷം തന്നെ അദ്ദേഹം ഏകദിനത്തിൽ സ്വന്തം പേരിൽ കുറിച്ചു. ഒരു ഡബിൾ സെഞ്ച്വറി അടക്കം 5 സെഞ്ച്വറികളും അദ്ദേഹം സ്വന്തം പേരിൽ ഈ കൊല്ലം കുറിച്ചിട്ടുമുണ്ട്.

അത് കൊണ്ട് തന്നെ ഇന്ത്യൻ ടീമിന്റെ ലോകക്കപ്പ് ടീമിലെ "x" ഫാക്ടർ ഗിൽ തന്നെയായിരുന്നു. എന്നാൽ ഡെങ്കി ബാധിച്ചതിനാൽ ഗില്ലിന് ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യത്തെ മത്സരം നഷ്ടമായിരുന്നു. ഗില്ലിന് പകരം ഇറങ്ങിയ കിഷൻ ഗോൾഡൻ ഡക്കിന് പുറത്താവുകയും ചെയ്തു.

ഇപ്പോൾ അഫ്ഗാനിസ്ഥാനതിരെയുള്ള അടുത്ത മത്സരത്തിൽ ഗിൽ കളിക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.ഡൽഹിയിലാണ് ഈ മത്സരം. എന്നാൽ ഗിൽ ടീമിന് ഒപ്പം ഡൽഹിയിലേക്ക് തിരിക്കാതെ മെഡിക്കൽ ടീമിന് ഒപ്പം ചെന്നൈയിൽ തന്നെ തുടരുകയാണ്.11 നാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്.

Join our whatsapp group