ഇന്ത്യ -പാക് അടുത്ത ലോകക്കപ്പ് മത്സരം ന്യൂയോർക്കിൽ..

ഇന്ത്യ -പാക് അടുത്ത ലോകക്കപ്പ് മത്സരം ന്യൂയോർക്കിൽ..
(Pic credit :Twitter )

പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം 2024 ൽ ന്യൂയോർക്കിൽ.ഇരു ടീമുകളും ഈ ലോകക്കപ്പിൽ സെമിയിലോ ഫൈനലിലോ കണ്ടു മുട്ടിയില്ലെങ്കിൽ മാത്രം.2024 ലെ ട്വന്റി ട്വന്റി ലോകക്കപ്പിലായിരിക്കും ഇരുവരും ഏറ്റുമുട്ടുക.

2024 ലാണ് അന്താരാഷ്ട്ര ട്വന്റി ട്വന്റി ലോകക്കപ്പിന്റെ 9 മത്തെ എഡിഷൻ ആരംഭിക്കുന്നത്.ജൂൺ 4 മുതൽ ജൂൺ 30 വരെയാണ് ട്വന്റി ട്വന്റി ലോകക്കപ്പ് നടക്കുന്നത്. വെസ്റ്റ് ഇൻഡീസും യൂ. എസ്. എ യും മാണ് ആതിഥേയർ.20 അംഗ ടീമുകളാണ് 2024 ട്വന്റി ട്വന്റി ലോകക്കപ്പിന് ഒള്ളത്.പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.ന്യൂയോർക്കിലാണ് ഈ മത്സരം നടക്കുക.

ഇന്ത്യയും പാകിസ്ഥാനും ട്വന്റി ട്വന്റി ലോകക്കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.തമ്മിൽ ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഒരൊറ്റ തവണ മാത്രമെ പാകിസ്ഥാൻ വിജയിച്ചിട്ടുള്ളു. ഇരു ടീമുകളും ഓരോ തവണ കിരീടവും സ്വന്തമാക്കിട്ടുണ്ട്.

Join our whatsapp group