ഐ പി എല്ലിന് ഇടയിൽ ചരിത്രം രചിച്ച ഈ വനിതകളുടെ കഥ അറിയാതെ പോവരുത്..
Vanautu create history
Join our whatsapp groupഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ.ഈ ആവേശത്തിന് ഇടയിൽ ഒരു കൊച്ചു രാജ്യം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയ കഥ കൂടി ആരാധകർ അറിയേണ്ടതുണ്ട്. വനാട്ടു എന്നാ കൊച്ചു രാജ്യം സിമ്പാവേ വനിതകളെ തോൽപിച്ച കഥ...
വനാട്ടു (Vanuatu) എന്നാ കൊച്ചു രാജ്യത്തിലെ ഈ വനിതാ ടീം 2011 വരെ മറ്റു രാജ്യങ്ങളായി ക്രിക്കറ്റ് കളിച്ചിരുന്നില്ല.എന്നാൽ ചരിത്രത്തിൽ ആദ്യമായി ഒരു ഗ്ലോബൽ ടൂർണമെന്റിന്റെ ക്വാളിഫറിലേക്ക് അവർ യോഗ്യത നേടിയതിന്റെ പിന്നിൽ ഒരു കഥയുണ്ട്.തങ്ങളുടെ ടീം ക്രിക്കറ്റ് ലോകത്തെ ചരിത്രം രചിക്കണമെന്ന് ആഗ്രഹിച്ച വനവാറ്റു ക്രിക്കറ്റ് ബോർഡിന്റെ സി. ഈ. ഒ എടുത്ത തീരുമാനത്തിന്റെ കഥ.
സ്വന്തമായി കളിക്കാർക്ക് കിറ്റ് പോലും നൽകാൻ സാധിക്കാത്ത ഒരു ബോർഡാണ് വൻവാറ്റു ക്രിക്കറ്റ് ബോർഡ്.ഇത് കൊണ്ട് ക്രിക്കറ്റ് ബോർഡ് സി. ഈ. ഒ ടിം കറ്റ്ലർ ക്രഔഡ് ഫണ്ടിങ് എന്നാ ആശയം മുന്നോട്ട് വെച്ചു.ടീമിന് ആവശ്യമുള്ള സാധനങ്ങൾ മേടിക്കാൻ ഈ പൈസ ഉപോയഗിച്ചു.ഒരുപാട് കോമ്പറ്റിഷൻ ഫണ്ട് നൽകാത്തതിന്റെ പേരിൽ വനവാറ്റു എന്നാ ഈ രാജ്യത്തിന് നഷ്ടമായിട്ടുണ്ട്.ട്വന്റി ട്വന്റി ലോകക്കപ്പ് ക്വാളിഫറും ഇത്തരത്തിൽ അവർക്ക് നഷ്ടമായേനെ.എന്നാൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വീണ്ടും ക്രഔഡ് ഫണ്ടിങ് ആവശ്യപെട്ട് കൊണ്ട് ബോർഡ് രംഗത്ത് എത്തി.
അവരുടെ ലക്ഷ്യം വലുത് എന്ന് തിരിച്ചു അറിഞ്ഞ ജനതയിലൂടെ ടൂർണമെന്റിലേക്ക് പോവാൻ ആവശ്യമുള്ള പണം അവർക്ക് വീണ്ടും ലഭിച്ചു.ഓസ്ട്രേലിയ ക്രിക്കറ്റ് താരമായ 22 വയസുകാരിയായ ഹന്നൻ ഡാർലിംഗ്ടൺ ഈ ക്രഔഡ് ഫണ്ടിങ്ങിൽ സുപ്രധാന പങ്ക് വഹിച്ചു.
ആറു മാസങ്ങൾക് മുന്നേ ഓസ്ട്രേലിയയിൽ പഴങ്ങൾ പറിക്കുന്ന ജോലി ചെയ്തു ജീവിച്ചിരുന്ന ഒരു കൂട്ടം വനിതകൾ ഇന്ന് തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ്. അതും ഒരു ഫുൾ മെമ്പർ ടീമിനെ വെറും 61 റൺസിന് ഓൾ ഔട്ടാക്കി കൊണ്ട്.
ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന 2024 വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിലേക്ക് ഇനി രണ്ട് സ്‌പോട്ട് കൂടി മാത്രമാണ് ബാക്കിയുള്ളത്.അതിന് വേണ്ടി മത്സരിക്കുന്നത് 10 ടീമുകളാണ്.അവരെ എല്ലാം മറികടന്നു വനാറ്റു എന്നാ കൊച്ചു രാജ്യത്തിന് മുന്നേറാൻ കഴിഞ്ഞാൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസ കാവ്യങ്ങൾക്ക് ഒപ്പം വനാട്ടുവിലെ ഈ വനിതകളെ അടയാളപെടുത്തുക തന്നെ ചെയ്യണം..