പാകിസ്ഥാന്റെ പരാതിക്ക് യാതൊരു വിധ നടപടിയും ഉണ്ടായേക്കില്ല..

പാകിസ്ഥാന്റെ പരാതിക്ക് യാതൊരു വിധ നടപടിയും ഉണ്ടായേക്കില്ല..
(Pic credit :Twitter )

പാകിസ്ഥാന്റെ പരാതിക്ക് നടപടി ഉണ്ടായേക്കില്ല...

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സരത്തിന് ഇടയിൽ ആരാധകരുടെ പെരുമാറ്റത്തിന് എതിരെ പാകിസ്ഥാൻ ഐ സി സി ക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ ഗ്രൗണ്ടിൽ പാകിസ്ഥാൻ ഗാനങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ഇത് ഐ സി സി ഇവന്റ് അല്ല ബി സി സി ഐ ഇവന്റ് ആണെന്നും കുറ്റപ്പെടുത്തിയിരുന്നു.ഐ സി സി യുടെ വിവേചന വിരുദ്ധം നിയമം സെക്ഷൻ 11 പ്രകാരമാണ് പാകിസ്ഥാൻ പരാതി അയച്ചിരിക്കുന്നത്.

പാകിസ്ഥാൻ മാധ്യമ പ്രവർത്തകരുടെ വിസക്ക് കാലതാമസം നടത്തിയതിനും ബി സി സി ഐ ക്കെതിരെ പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ പരാതി അയച്ചിരുന്നു.

എന്നാൽ കാണികളുടെ പെരുമാറ്റത്തിന് എതിരെ യാതൊരു വിധ നടപടിയും എടുക്കാൻ കഴിയില്ലെന്ന് വിശദീകരണം ഐ സി സി കൊടുത്തതായിയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.കോഡ് ഓഫ് കണ്ടക്ട് ഒരു വ്യക്തിക്കാണ് അല്ലാതെ ഒരു കൂട്ടത്തിന് അല്ലെന്നും ഐ സി സി വ്യക്തമാക്കിയതായിയാണ് റിപ്പോർട്ടുകൾ.

Join our whatsapp group