ഈ നേട്ടത്തിൽ എത്തുന്ന മൂന്നാമത്തെ താരം, മറ്റൊരു നേട്ടത്തിൽ സച്ചിനെയും മറികടന്നു
ഈ നേട്ടത്തിൽ എത്തുന്ന മൂന്നാമത്തെ താരം, മറ്റൊരു നേട്ടത്തിൽ സച്ചിനെയും മറികടന്നു
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്ററമാരിൽ ഒരാളാണ് വിരാട് കോഹ്ലി. ഇതിനോടകം തന്നെ സകല റെക്കോർഡുകളും തകർത്തു അദ്ദേഹം മുന്നേറുകയാണ്.സാക്ഷാൽ സച്ചിന്റെ പല റെക്കോർഡുകളും കോഹ്ലിക്ക് മുന്നിൽ കടപൊഴിഞ്ഞു വീഴുകയാണ്.
ഇന്നലെ സച്ചിനെ പിന്നിലാക്കി രണ്ട് നേട്ടങ്ങൾ കോഹ്ലി സ്വന്തമാക്കിയിരുന്നു.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വർഷങ്ങളിൽ 1000+ റൺസ് സ്വന്തമാക്കിയ താരമെന്നതാണ് ആദ്യത്തെ നേട്ടം.8 വർഷങ്ങളിലാണ് കോഹ്ലി 1000+ റൺസ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ ഇന്ത്യൻ താരം എന്നതാണ് അടുത്ത നേട്ടം. ശ്രീലങ്കക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലെ 308 മത്തെ വിജയമാണ് കോഹ്ലി സ്വന്തമാക്കിയത്.307 വിജയങ്ങളാണ് സച്ചിൻ സ്വന്തമാക്കിയിരുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയിച്ച മത്സരങ്ങളിൽ 17000 റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരവുമായി കോഹ്ലി ശ്രീ ലങ്കക്കെതിരെ മാറി.സച്ചിനും പോണ്ടിങ്ങുമാണ് ഈ നേട്ടത്തിൽ എത്തിയ ആദ്യത്തെ രണ്ട് താരങ്ങൾ.