കന്നി സെഞ്ച്വറിയിൽ തിളങ്ങി സർഫറാസ്‌ ഖാൻ; ഇന്ത്യ മുന്നേറുന്നു

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി സർഫറാസ് ഖാൻ.

കന്നി സെഞ്ച്വറിയിൽ തിളങ്ങി സർഫറാസ്‌ ഖാൻ; ഇന്ത്യ മുന്നേറുന്നു

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി സർഫറാസ് ഖാൻ. രണ്ടാം ഇന്നിംഗ്സിൽ ആയിരുന്നു സർഫറാസ് സെഞ്ച്വറി നേടിയത്. 164 പന്തിൽ 134 റൺസ് നേടി താരം ക്രീസിൽ തുടരുകയാണ്. 17 ഫോറുകളും മൂന്ന് സിക്സുമാണ്‌ താരം നേടിയത്

മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 231 റൺസ് എന്ന നിലയിൽ ആയിരുന്നു. ഇപ്പോൾ ഇന്ത്യ മികച്ച ലീഡ് നേടിക്കൊണ്ട് മുന്നേറുകയാണ്. 

ഋഷഭ് പന്ത് ഫിഫ്റ്റിയും നേടി. 74 പന്തിൽ 72 റൺസ് നേടിയാണ് പന്ത് ബാറ്റിങ് തുടരുന്നത്. 

രോഹിത് 63 പന്തിൽ 52 റൺസും നേടി.എട്ട് ഫോറുകളും ഒരു സിക്സുമാണ്‌ രോഹിത് നേടിയത്. 

ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത കിവീസ് 402 റൺസിനാണ് പുറത്തായത്. ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര സെഞ്ച്വറി നേടി തിളങ്ങി. കോൺവേ അർധ സെഞ്ച്വറിയും നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്. ഇന്ത്യക്കായി കുൽദീപ് യാദവ്, ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ താരങ്ങൾക്ക്‌ ഒരു അവസരവും നൽകാതെയ ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ തകർക്കുകയായിരുന്നു

ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും വില്യം ഔറർക്കെ നാല് വിക്കറ്റുകളും നേടി തിളങ്ങി.