ഒടുവിൽ ചരിത്രം എഴുതി ഇന്ത്യ, കേപ്പ്ടൗണിൽ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ്‌ വിജയം സ്വന്തമാക്കി.

ഒടുവിൽ ചരിത്രം എഴുതി ഇന്ത്യ, കേപ്പ്ടൗണിൽ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ്‌ വിജയം സ്വന്തമാക്കി.

ഒടുവിൽ ചരിത്രം എഴുതി ഇന്ത്യ, കേപ്പ്ടൗണിൽ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ്‌ വിജയം സ്വന്തമാക്കി.
(Pic credit :X)

ഒടുവിൽ ചരിത്രം എഴുതി ഇന്ത്യ, കേപ്പ്ടൗണിൽ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ്‌ വിജയം സ്വന്തമാക്കി.

കേപ്പ് ടൗണിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ദക്ഷിണ ആഫ്രിക്കയെ ഇന്ത്യ തകർത്തത് 7 വിക്കറ്റിന്. 79 റൺസ് എന്നാ വിജയലക്ഷ്യം ഇന്ത്യ 12  ഓവറുകളിൽ മറികടന്നു.റിസൾട്ട്‌ വന്ന ഏറ്റവും ചെറിയ ടെസ്റ്റ്‌ മത്സരമാണ് ഇത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ എൽഗർ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം തീർത്തും പ്രതികൂലമാവുന്ന കാഴ്ചയാണ് ദക്ഷിണ ആഫ്രിക്ക ആരാധകർ കണ്ടത്.55 റൺസിൽ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സ് അവസാനിച്ചു. ആറു വിക്കറ്റ് സ്വന്തമാക്കിയ സിറാജായിരുന്നു ദക്ഷിണ ആഫ്രിക്കയെ തകർത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റൺസിന് ഓൾ ഔട്ടായി.153-4 എന്നാ നിലയിൽ നിന്ന് ഒറ്റ റൺസ് പോലും കൂട്ടിച്ചേർക്കാനാവാതെയാണ് ഇന്ത്യ ഓൾ ഔട്ടായത്. ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഇത് ആദ്യമായിയാണ്.98 റൺസിന്റെ ലീഡ് ഇന്ത്യ ആദ്യത്തെ ഇന്നിങ്സിൽ സ്വന്തമാക്കി.

ദക്ഷിണ ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലും ദക്ഷിണ ആഫ്രിക്ക ബാറ്റർമാർക്ക് മുന്നിൽ ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. ആദ്യത്തെ ഇന്നിങ്സിൽ സിറാജ് ആറു വിക്കറ്റ് സ്വന്തമാക്കിയെങ്കിൽ രണ്ടാം ഇന്നിങ്സിൽ ബുമ്രയുടെ ഊഴമായിരുന്നു.തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറികളിൽ ഒന്ന് കുറിച്ച മാർക്രം മാത്രമാണ് ഇന്ത്യൻ ബൗളേർമാർക്ക് മുന്നിൽ പിടിച്ചു നിന്നത്. അദ്ദേഹത്തിന്റെ മികവിലാണ് ഇന്ത്യക്ക് 79 റൺസ് വിജയലക്ഷ്യം ദക്ഷിണ ആഫ്രിക്ക സമ്മാനിച്ചതും.

Join our whatsapp group