ഡക്കിന്റെ കാര്യത്തിൽ ബംഗ്ലാ റെക്കോർഡ് മറികടന്നു മോമിനുൽ,സാക്ഷാൽ ഗാരി സോബേർസിന് മറികടന്നു വെസ്റ്റ് ഇൻഡീസ് നായകൻ,വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്‌ മഴ കളിച്ചു..

Pic credit:X

ഡക്കിന്റെ കാര്യത്തിൽ ബംഗ്ലാ റെക്കോർഡ് മറികടന്നു മോമിനുൽ,സാക്ഷാൽ ഗാരി സോബേർസിന് മറികടന്നു വെസ്റ്റ് ഇൻഡീസ് നായകൻ,വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്‌ മഴ കളിച്ചു...

വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്‌ മത്സരം ഇന്നലെ കിങ്സ്റ്റണിൽ ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ മെഹന്ദി ഹസൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.ബംഗ്ലാദേശ് ടീമിൽ ഷദ്മാനും നാഹിദ് റാണക്കും പകരം സാകിറും ഷോറിഫുലും ടീമിലേക്കെത്തി. വെസ്റ്റ് ഇൻഡീസ് ടീമിൽ മാറ്റം ഒന്നുമുണ്ടായിരുന്നില്ല.

ആദ്യ ദിവസം മഴ മൂലം ഒരുപാട് ഓവറുകൾ നഷ്ടമായി.30 ഓവറുകൾ മാത്രമാണ് ബംഗ്ലാദേശ് ബാറ്റ് ചെയ്തത്.കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്നാ നിലയിലാണ് ബംഗ്ലാദേശ്.ഫിഫ്റ്റി നേടിയ ഷദ്മാനും 12 റൺസുമായി ഷഹദത് ഹോസ്സൈനുമാണ് നിലവിൽ ക്രീസിൽ.വെസ്റ്റ് ഇൻഡീസിന് വേണ്ടി ഇരു വിക്കറ്റുകളും വീഴ്ത്തിയത് കേമാർ റോച്ചാണ്. 

ഇതിനിടയിൽ ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താവുന്ന താരമമെന്ന റെക്കോർഡ് മോമിനുൽ സ്വന്തമാക്കി.ഇന്നലെ 6 പന്തുകൾ മാത്രം നേരിട്ട അദ്ദേഹം കീപ്പർ ജോഷുവക്ക് റോച്ചിന്റെ പന്തിൽ ക്യാച്ച് നൽകിയാണ് പൂജ്യത്തിന് മടങ്ങിയത്. തന്റെ ടെസ്റ്റ്‌ കരിയറിലെ 17 മത്തെ ഡക്കായിരുന്നു അത്. 16 ഡക്ക് കൈപിടിയിലുണ്ടായിരുന്ന അഷ്‌റഫ്ഫുളിനെയാണ് അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്.

ടെസ്റ്റ്‌ ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന വെസ്റ്റ് ഇൻഡീസ് താരമെന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് നായകൻ ക്രൈഗ്ഗ് ബ്രാത്വൈറ്റ് സ്വന്തമാക്കി. തുടർച്ചയായ 86 മത്തെ മൽസരത്തിനാണ് അദ്ദേഹം ഇന്നലെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. 85 തുടർ മത്സരങ്ങൾ കളിച്ച സാക്ഷാൽ ഗാരി സോബേർസിനെയാണ് അദ്ദേഹം മറികടന്നത്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.