21 ആം നൂറ്റാണ്ടിൽ ഇത് ആദ്യത്തെ സംഭവം, റഹിമിന്റെ ഹാൻഡിലിംഗ് ദി ബോളിന്റെ നിഴലിലായി പോയ സൗത്തീയുടെ നേട്ടം..
21 ആം നൂറ്റാണ്ടിൽ ഇത് ആദ്യത്തെ സംഭവം, റഹിമിന്റെ ഹാൻഡിലിംഗ് ദി ബോളിന്റെ നിഴലിലായി പോയ സൗത്തീയുടെ നേട്ടം..
21 ആം നൂറ്റാണ്ടിൽ ഇത് ആദ്യത്തെ സംഭവം, റഹിമിന്റെ ഹാൻഡിലിംഗ് ദി ബോളിന്റെ നിഴലിലായി പോയ സൗത്തീയുടെ നേട്ടം..
ബംഗ്ലാദേശ് ന്യൂസിലാൻഡ് രണ്ടാമത്തെ ടെസ്റ്റിന്റെ ആദ്യത്തെ ദിവസം സംഭവബഹുലമായിരുന്നു. 15 വിക്കറ്റുകളാണ് ഈ ദിവസം വീണത്.ഹാൻഡ്‌ലിംഗ് ദി ബോൾ വഴി ഔട്ടായ ചരിത്രത്തിലെ ആദ്യത്തെ ബംഗ്ലാദേശി താരമാണ് മുഷ്‌ഫീഖർ. പുതിയ നിയമ പ്രകാരം ഇത് "obstructing the field" എന്നാ പുറത്താകൽ രീതിയിലാണ് വരുന്നത്.
ഈ നിയമത്തിൽ പുറത്താവുന്ന ചരിത്രത്തിലെ ആദ്യത്തെ ബംഗ്ലാദേശി താരമാണ് മുഷ്‌ഫിഖർ റഹിം. എന്നാൽ പറഞ്ഞു വരുന്നത് മുഷ്‌ഫിഖറിനെ പറ്റിയല്ല.ഒരുപാട് മികച്ച ബൌളിംഗ് പ്രകടനത്തിൽ മുങ്ങി പോയ കിവീസ് നായകൻ ടിം സൗത്തീയുടെ ബൗളിംഗ് പ്രകടനത്തെ പറ്റിയാണ്.
5.2 ഓവറാണ് അദ്ദേഹം എറിഞ്ഞത്. എറിഞ്ഞ 32 പന്തിൽ ഒന്നിൽ പോലും ബംഗ്ലാദേശ് ബാറ്റർമാർക്ക് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.ഒരു വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ഇങ്ങനെ ഒരു സ്പെല്ല് 21 മത്തെ നൂറ്റാണ്ടിൽ ആദ്യമായിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ സംഭവിക്കുന്നത്.
ഒരു ടെസ്റ്റ് ഇന്നിങ്സിൽ 30 പന്ത് എങ്കിലും എറിഞ്ഞ താരങ്ങളിൽ ഒരു തവണയെങ്കിലും ഒരു റൺസ് പോലും വിട്ട് കൊടുക്കാതെയിരുന്നത് അവസാനമായി 1986 ലാണ്.ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ലെഗ് സ്പിന്നർ പീറ്റർ സ്ലീപാണ് അന്ന് ഈ നേട്ടത്തിൽ എത്തിയത്. അന്ന് 5 ഓവർ എറിഞ്ഞ അദ്ദേഹം ഒറ്റ റൺസ് പോലും വിട്ട് കൊടുത്തില്ല. വിക്കറ്റും സ്വന്തമാക്കിയിരുന്നില്ല.