സഞ്ജുവിന് ലോകകപ്പ് ടീമിലെത്താൻ ഇതിനേക്കാൾ സുവർണവസരമില്ല..
സഞ്ജുവിന് ലോകകപ്പ് ടീമിലെത്താൻ ഇതിനേക്കാൾ സുവർണവസരമില്ല..
സഞ്ജുവിന് ലോകകപ്പ് ടീമിലെത്താൻ ഇതിനേക്കാൾ സുവർണവസരമില്ല..
ഇന്ത്യൻ ക്രിക്കറ്റ് ടീം സഞ്ജുവിനെ തെരെഞ്ഞെടുക്കന്ന ഒരു രീതി മലയാളി ക്രിക്കറ്റ് ആരാധകർ മറന്നു കാണില്ല.ഏകദിന ഐ സി സി ടൂർണമെന്റാണ് ആ കൊല്ലം ഉള്ളത് എങ്കിൽ സഞ്ജുവിനെ തെരെഞ്ഞെടുക ട്വന്റി ട്വന്റി ടീമിൽ. ട്വന്റി ട്വന്റി ആണെകിൽ ഏകദിനത്തിലും.
സഞ്ജുവിനെ ഇന്ത്യൻ ടീമിന് വേണ്ട എന്നതാണ് ഇത് കൊണ്ട് മനസിലായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യയുടെ അഫ്ഗാൻ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സഞ്ജു ഇന്ത്യൻ ടീമിലേക്ക് തിരകെ വന്നു.നിലവിൽ ഇന്ത്യൻ ടീമിന് സഞ്ജുവിനെ ആവശ്യമുണ്ട്.
ഇഷാൻ കിഷൻ ഇടം കയ്യൻ എന്നാ മുൻഗണന ഒള്ളത് കൊണ്ടാണ് ടീമിൽ തുടരുന്നത്. എന്നാൽ നിലവിൽ വ്യക്തിപരമായ കാരണങ്ങളാൽ കിഷൻ ടീമിൽ നിന്ന് മാറി നിൽക്കുകയാണ്. ജയ്സ്വാൾ എന്നാ ഇടംകയ്യൻ ഓപ്പനർ ടീമിലുള്ളപ്പോൾ കിഷന്റെ സാനിധ്യം ഇന്ത്യക്ക് ഇനി ആവശ്യമുണ്ടാവാൻ സാധ്യതയില്ല. രാഹുലിനെ സെലക്ഷനിൽ നിന്ന് ഒഴിവാക്കിയെന്നും റിപ്പോർട്ടുണ്ട്.
ഈ ഒരു സാഹചര്യത്തിൽ അഫ്ഗാൻ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ലോകകപ്പ് ടീമിൽ തീർച്ചയായും സഞ്ജുണ്ടാകും.റിഷബ് പന്ത് ഐ പി എൽ പൂർണ ഫിറ്റ്നസോടെ കളിച്ചാൽ മാത്രമേ സഞ്ജുവിന്റെ സ്ഥാനം തെറിക്കാൻ സാധ്യതയൊള്ളു. അങ്ങനെയാണെങ്കിൽ ബാക്ക് കീപ്പറായി സഞ്ജു വരാൻ സാധ്യത കൂടുതലാണ്. അല്ലാത്ത പക്ഷം പ്ലയിങ് ഇലവനിലും. എന്താണ് നിങ്ങളുടെ അഭിപ്രായം.