ഓസ്ട്രേലിയിലെ വാക്ക് പോര്,ഒടുവിൽ പ്രതികരണവുമായി വാർണർ എത്തി.

ഓസ്ട്രേലിയിലെ വാക്ക് പോര്,ഒടുവിൽ പ്രതികരണവുമായി വാർണർ എത്തി.

ഓസ്ട്രേലിയിലെ വാക്ക് പോര്,ഒടുവിൽ പ്രതികരണവുമായി വാർണർ എത്തി.
(Pic credit :Google )

 ഓസ്ട്രേലിയിലെ വാക്ക് പോര്,ഒടുവിൽ പ്രതികരണവുമായി വാർണർ എത്തി..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓസ്ട്രേലിയിൽ വാക്ക് പോര് കനക്കുകയായിരുന്നു. വാർണറിന് എന്തിനാണ് നായക പരിവേഷം എന്നാ ജോൺസന്റെ പ്രസ്താവനയിലൂടെയാണ് വാക്ക് പോര് തുടങ്ങുന്നത്. തുടർന്ന് ഖവാജയും മാക്സ്വെലിനെയും പോലുള്ള താരങ്ങൾ പ്രസ്ഥാവനകളുമായി രംഗത്ത് വന്നിരുന്നു. ഓസ്ട്രേലിയ ചീഫ് സെലക്ടർ ജോർജ് ബെയ്‌ലി ജോൺസന്റെ മാനസിക നിലയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രസ്തവാന നടത്തിയിരുന്നു.

ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ജോൺസൻ വീണ്ടും രംഗത്ത് എത്തി. എന്നാൽ ഇത് വരെ ഒന്നും പ്രതികരിക്കാതെയിരുന്ന ഡേവിഡ് വാർണർ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.ഫോക്സ് ക്രിക്കറ്റിലൂടെയാണ് വാർണറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

"ഹെഡ്ലൈൻസില്ലാത്ത ഒരു സമ്മറോ, അത് സാധ്യമാണോ?..എല്ലാവരും അവരുടെ അഭിപ്രായം പറയുന്നു.അത് മാത്രമാണ് ഇത്.ഞാൻ മുമ്പോട്ട് നോക്കുകയാണ്.ഒരു മനോഹരമായ ടെസ്റ്റ്‌ മത്സരം തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്.".

ഇതായിരുന്നു വാർണറിന്റെ പ്രതികരണം. ഡിസംബർ 14 ന്നാണ് പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നത്. വാർണറിന്റെ അവസാനത്തെ ടെസ്റ്റ്‌ പരമ്പരയാണ് ഇത്. മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

Join our WhatsApp group