ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്, രണ്ടാം ഏകദിനത്തിൽ വിജയം 7 വിക്കറ്റിന്.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. രണ്ടാം ഏകദിനത്തിൽ വിജയം 7 വിക്കറ്റിന്.വെസ്റ്റ് ഇൻഡീസ് താരം ജയ്ഡൺ സീൽസാണ് കളിയിലെ താരം.ആദ്യ ഏകദിനം വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് വിജയിച്ചിരുന്നു.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ഷായി ഹോപ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയിച്ചു.ബംഗ്ലാദേശ് 45.5 ഓവറിൽ 227 റൺസിന് ഓൾ ഔട്ടായി.62 റൺസ് സ്വന്തമാക്കിയ മഹ്മദുല്ലയാണ് ബംഗ്ലാദേശ് ടോപ് സ്കോറർ. 22 റൺസ് മാത്രം വിട്ട് കൊടുത്തു 4 വിക്കറ്റ് സ്വന്തമാക്കിയ ജയ്ഡൻ സീൽസാണ് ബംഗ്ലാദേശിനെ തകർത്തത്.
228 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് കാര്യങ്ങൾ എളുപ്പമായിരുന്നു.36.5 ഓവറിൽ ടീം ലക്ഷ്യം കണ്ടു. 76 പന്തിൽ 82 റൺസ് നേടിയ പുറത്തായ കിങ്ങാണ് വെസ്റ്റ് ഇൻഡീസ് ഇന്നിങ്സ് ടോപ് സ്കോറർ.49 റൺസ് നേടിയ എവിൻ ലൂയിസും 45 റൺസ് നേടിയ കീസ് കാർത്തിയും മികച്ച പിന്തുണ നൽകി.
മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പര ഇതിനോടകം വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമത്തെ ഏകദിനം നാളെ ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ഫാൻ കോഡിൽ തത്സമയം കാണാം. നേരത്തെ രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി അവസാനിച്ചിരുന്നു