സച്ചിനെ മറികടന്നു രചിൻ രവീന്ദ്ര
സച്ചിനെ മറികടന്നു രചിൻ രവീന്ദ്ര
സച്ചിനെ മറികടന്നു രചിൻ രവീന്ദ്ര.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ അത്ഭുതങ്ങൾ കുറിക്കുകയാണ് രചിൻ രവീന്ദ്ര. ഈ ലോകക്കപ്പിലെ കണ്ടു പിടിത്തമെന്ന് തന്നെ അദ്ദേഹത്തെ വിശേഷപിക്കാം.ഇതിനോടകം തന്നെ മൂന്നു സെഞ്ച്വറികൾ അദ്ദേഹം കുറിച്ച് കഴിഞ്ഞു.
ഇപ്പോൾ 27 കൊല്ലങ്ങൾക്ക് മുന്നേ സാക്ഷാൽ സച്ചിൻ കുറിച്ച ചരിത്രമാണ് രചിന് പഴങ്കഥയാക്കിയത്.25 വയസ്സിന് താഴെയുള്ള താരം ഒരു ലോകക്കപ്പിൽ കുറിച്ച ഏറ്റവും കൂടുതൽ റൺസിന് ഒപ്പമെത്തി എന്നതാണ്ഈ നേട്ടം.1996 ലോകക്കപ്പിൽ സച്ചിന് കുറിച്ച 523 റൺസിന് ഒപ്പമാണ് അദ്ദേഹം എത്തിയത്.
Most runs by an under -25 batter in one edition of odi world cup
Rachin Ravindra - 523(2023)
Sachin Tendulkar -523 (1996)
Babar Azam - 474 (2019)
Ab de Villiers - 372 (2007)
Nicholas pooran - 367 ( 2019)
മാത്രമല്ല തന്റെ അരങ്ങേറ്റ ലോകക്കപ്പ് മത്സരത്തിൽ മൂന്നു സെഞ്ച്വറി നേടിയ ആദ്യത്തെ താരവുമായി രചിന് മാറി.തന്റെ 23 മത്തെ വയസിൽ ഏറ്റവും കൂടുതൽ ഏകദിന ലോകക്കപ്പ് സെഞ്ച്വറി സ്വന്തമാക്കിയ താരമായി രചിന് മാറി.2 സെഞ്ച്വറി നേടിയ സച്ചിനെ തന്നെയാണ് രചിന് പിന്നിലാക്കിയത്.
മാത്രമല്ല ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്വന്തമാക്കിയ ന്യൂസിലാൻഡ് താരമായി രചിന് രവീന്ദ്ര മാറി. ഈ ലോകക്കപ്പിൽ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്.