ലോകക്കപ്പ് റെക്കോർഡുമായി ഷാക്കിബ്, മറികടന്നത് രോഹിത് ശർമയേ..

ലോകക്കപ്പ് റെക്കോർഡുമായി ഷാക്കിബ്, മറികടന്നത് രോഹിത് ശർമയേ..

ലോകക്കപ്പ് റെക്കോർഡുമായി ഷാക്കിബ്, മറികടന്നത് രോഹിത് ശർമയേ..
(Pic credit :X)

ലോകക്കപ്പ് റെക്കോർഡുമായി ഷാക്കിബ്, മറികടന്നത് രോഹിത് ശർമയേ..

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്നലെ മുതൽ ഷാക്കിബും മാത്യൂസുമാണ് നിറഞ്ഞു നിൽക്കുന്നത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ timed out ആയ ആദ്യത്തെ താരമായി മാത്യൂസ് ഇന്നലെ മാറി. ഇതോട് കൂടി മത്സരം വേറെ ഒരു തരത്തിലേക്ക് ഉയർത്തപെട്ടു.

ബാറ്റിംഗിൽ അത് വരെ ഫോം ആവാതെയിരുന്ന ഷാക്കിബ് മികവിലേക്ക് ഉയർന്നു. കളിയിലെ താരവും ഷാക്കിബ് തന്നെയാണ്.ഒരു ലോകകപ്പ് റെക്കോർഡ് കൂടി ഷാക്കിബ് ഇന്നലെ സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ റൺസ് പിന്തുടർന്നപ്പോൾ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരം എന്നതാണ് ഈ നേട്ടം.ഇന്ത്യൻ നായകൻ രോഹിത് ശർമയെയാണ് അദ്ദേഹം മറികടന്നത്.

Most runs in World Cup chases [Average]

831: Shakib Al Hasan [44]*

817: Rohit Sharma [68]

727: Virat Kohli [56]

727: Arjuna Ranatunga [56]

692: Stephen Fleming [41]

Join our whatsapp group