ജഡേജ എന്നാ ഓൾ റൗണ്ടറുടെതാണ് ഈ മത്സരം..
ജഡേജ എന്നാ ഓൾ റൗണ്ടറുടെതാണ് ഈ മത്സരം..
ഒരു ചാമ്പ്യൻ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകതാ എന്തെന്നാൽ കൃത്യമായി ഓരോ മത്സരങ്ങളിൽ ഓരോ താരങ്ങൾ പീക്ക് ചെയ്യപ്പെടുമെന്നത് തന്നെയാണ്. ഇന്ത്യയുടെ ഈ ലോകക്കപ്പ് ക്യാമ്പയിനിൽ ഓരോ താരങ്ങൾ ഓരോ മത്സരത്തിൽ ഉയർന്നു വരുന്നത് കൃത്യമായി കണ്ടതുമാണ്. ദക്ഷിണ ആഫ്രിക്കക്കെതിരെ ഈ താരം രവീന്ദ്ര ജഡേജ ആയിരുന്നു
ജഡേജ എന്നാ ബൗളേർ ഇന്ത്യൻ ഏകദിന ക്രിക്കറ്റിൽ എന്നും മികവുള്ളവനായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി ജഡേജ എന്നാ ബാറ്റർ ഇന്ത്യൻ ഏകദിന കുപ്പായത്തിൽ മോശം ഫോമിൽ തന്നെയായിരുന്നു. എന്നാൽ ലോകക്കപ്പ് എത്തിയതോടെ ഈ കാഴ്ച മാറി.
ദക്ഷിണ ആഫ്രിക്കക്കെതിരെ ടീമിന് എന്തോ ആണോ വേണ്ടത് അത് കൃത്യമായി നിറവേറ്റാൻ ജഡേജക്ക് കഴിഞ്ഞിരിക്കുകയാണ്. ആദ്യം ബാറ്റുമായി ഇറങ്ങി ഒരു കിടിലൻ ഫിനിഷിങ്.15 പന്തിൽ 29 റൺസ്. ശേഷം ഈ ലോകക്കപ്പ് കണ്ട മോസ്റ്റ് ഡിസ്ട്രിക്റ്റീവ് ബാറ്റിംഗ് ഓർഡറിനെ ഉന്മൂലനം ചെയ്ത ബൗളിംഗ് സ്പെല്ല്.ഈ മത്സരം ജഡേജയുടേതാണ്...