ജയസൂര്യ തീർത്ത വിപ്ലവവും, ലങ്കയുടെ ലോകക്കപ്പും..

ജയസൂര്യ തീർത്ത വിപ്ലവവും, ലങ്കയുടെ ലോകക്കപ്പും..
(Pic credit:Espncricinfo )

ഒരു ലോകക്കപ്പിന്റെ ഇടവേളക്ക് ശേഷം വീണ്ടും ലോകക്കപ്പിന് വരവേറ്റ് ഇന്ത്യൻ ഉപഭൂഖണ്ഡം.പാകിസ്ഥാൻ ഇന്ത്യ ശ്രീലങ്ക എന്നീ മൂന്നു രാജ്യങ്ങളിലായി 96 ലോകക്കപ്പിന് ആരംഭം.കഴിഞ്ഞു വർഷത്തിന് വിത്യസതമായി 12 ടീമുകൾ ലോകക്കപ്പിനെത്തി.കെനിയും നെതർലാണ്ട്സും യൂ. എ. ഈ യും ലോകക്കപ്പിൽ അരങ്ങേറ്റം കുറിച്ചു.

ആറ് ടീമുകൾ അടങ്ങിയ രണ്ട് ഗ്രൂപ്പുകൾ.ഇരു ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടറിലേക്ക്.സിമ്പാവേയും മൂന്നു പുതുമുഖ ടീമുകളും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.15 ഓവറിലെ ഫീൽഡിങ് നിയന്ത്രണങ്ങൾ മുതലെടുത്ത ബാറ്റർമാരും തേർഡ് അമ്പയറേ ആദ്യമായി പരിചയപെടുത്തിയതും 96 ലോകക്കപ്പിന്റെ പ്രത്യേകതകളാണ്.

ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ സംഭവ ബഹുലമായിരുന്നു. സനത് ജയസൂര്യ എന്നാ ശ്രീലങ്കൻ ഇടംകയ്യൻ ബാറ്ററായിരുന്നു താരം. അത് വരെ ക്രിക്കറ്റ്‌ ഫീൽഡുകൾ കണ്ടിട്ടില്ലാത്ത ആക്രമണ ബാറ്റിംഗ് അദ്ദേഹം പുറത്തെടുത്തപ്പോൾ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി തന്നെ ലങ്ക ക്വാർട്ടറിലേക്ക്.ആഴ്ചകൾക്ക് മുന്നേ കൊളംബോയിൽ നടന്ന ഭീകര ആക്രമണം ചൂണ്ടി കാണിച്ചു ഓസ്ട്രേലിയെയും വെസ്റ്റ് ഇൻഡീസ് ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയുണ്ടായി.

യൂ. എ. ഈ ക്കെതിരെ ഗാരി കിർസ്റ്റൻ സ്വന്തമാക്കിയ 188 റൺസും. ലോകക്കപ്പിന്റെ ചരിത്രത്തിലെ ആദ്യമായി തുടർച്ചയായി രണ്ട് ഇന്നിങ്സുകളിൽ സെഞ്ച്വറി സ്വന്തമാക്കിയ മാർക്ക്‌ വോയും സച്ചിനുമെല്ലാം ഗ്രൂപ്പ്‌ സ്റ്റേജ് ഭംഗിയാക്കി.ലോകക്കപ്പിലെ ഏറ്റവും പ്രായം കൂടിയ താരമായി നെതർലാൻഡ്സ് താരം നോളൻ ക്ലാർക്ക് മാറിയതും വെസ്റ്റ് ഇൻഡീസിനെ കെനിയ അട്ടിമറിച്ചതുമെല്ലാം 96 ലോകക്കപ്പിലെ മറ്റു പ്രത്യേകതകളാണ്.

ഇംഗ്ലണ്ട് ശ്രീലങ്ക ആദ്യ ക്വാർട്ടർ ഫൈനലിൽ സനത് ജയസൂര്യ അഴിഞ്ഞാടിയപ്പോൾ ശ്രീലങ്ക ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിലേക്ക്.പാകിസ്ഥാനെ മറികടന്നു ഇന്ത്യയും, ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ സെഞ്ച്വറി നേടിയ മാർക്ക്‌ വോയുടെ മികവിൽ ന്യൂസിലാൻഡിനെ മറികടന്നു ഓസ്ട്രേലിയെയും സെമിയിലേക്ക് കുതിച്ചു. ലാറ തന്റെ ക്ലാസ് എന്താണെന്ന് കാണിച്ച മത്സരത്തിൽ ദക്ഷിണ ആഫ്രിക്കക്കെതിരെ വെസ്റ്റ് ഇൻഡീസിന് 19 റൺസിന്റെ വിജയവും ക്ലൈവ് ലോയ്ഡ് യുഗത്തിന് ശേഷം ആദ്യ സെമി ഫൈനൽ പ്രവേശനവും.

1 ലക്ഷത്തിന് മുകളിൽ കാണികളാണ് കൊൽക്കത്തയിൽ ഇന്ത്യ ശ്രീലങ്ക സെമി ഫൈനൽ കാണാൻ എത്തിയത്. ശ്രീലങ്കയുടെ വെടികെട്ട് ഓപ്പൺമാരെ പെട്ടെന്ന് തന്നെ പുറത്താക്കി ശ്രീനാഥ്‌ ഇന്ത്യക്ക് ബ്രേക്ക്‌ ത്രൂ നൽകിയെങ്കിലും അരവിന്ദ ഡി സിൽവയുടെ ഫിഫ്റ്റിയുടെ മികവിൽ ശ്രീലങ്കക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ്.എന്നാൽ മികച്ച തുടക്കം ലഭിച്ച ഇന്ത്യ സച്ചിൻ പുറത്തായതിന് അവിശ്വസനീയമായ രീതിയിലേക്ക് തകർന്നു പോയപ്പോൾ ഇന്ത്യൻ ആരാധകർ ഗാലറിയിൽ തീ ഇടുകയും കുപ്പികൾ വലിച്ചു എറിയുകയും ചെയ്തതോടെ ലങ്കയേ മാച്ച് റഫറി വിജയികളായി പ്രഖ്യാപിച്ചു.

വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയ രണ്ടാം സെമി ഫൈനൽ ലോകക്കപ്പിലെ ഏറ്റവും മികച്ച സെമി ഫൈനലുകളിൽ ഒന്നായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റുവർട്ട് ലോയുടെ 72 റൺസിന്റെയും ബെവാന്റെ 69 റൺസിന്റെയും മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 2വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്നാ ശക്തമായ നിലയിൽ.അവസാന ഒൻപത് ഓവറിൽ ജയിക്കാൻ വേണ്ടത് 8 വിക്കറ്റ് കയ്യിലിരിക്കെ വെറും 43 റൺസ് മാത്രം.80 റൺസ് എടുത്തു നിന്ന ചന്ദർപോളിനെ മഗ്രത്ത്‌ ഫ്ലമിങ്ങിന്റെ കയ്യിൽ എത്തിച്ചതോടെ കളി മാറി.

അവസാന 8 വിക്കറ്റ് വെറും 37 റൺസിന് വെസ്റ്റ് ഇൻഡീസ് വലിച്ചു എറിഞ്ഞു. ലോകക്കപ്പ് സെമി ഫൈനലുകളിൽ വെസ്റ്റ് ഇൻഡീസിന്റെ ആദ്യത്തെ തോൽവി.ഓസ്ട്രേലിയ തങ്ങളുടെ മൂന്നാം ലോകക്കപ്പ് ഫൈനലിലേക്കും.

ചരിത്രം രചിക്കാൻ ശ്രീലങ്കയും ലോകകപ്പ് തിരകെ പിടിക്കാൻ ഓസ്ട്രേലിയെയും ഫൈനലിൽ തമ്മിൽ ഏറ്റുമുട്ടി.എന്നാൽ ലോകകപ്പ് ഫൈനൽ അരവിന്ദ് ഡി സിൽവയുടെ വൺ മാൻ ഷോയായിരുന്നു.3 വിക്കറ്റും രണ്ട് ക്യാച്ചും സെഞ്ച്വറിയും സ്വന്തമാക്കിയ അദ്ദേഹത്തിന്റെ മികവിൽ ലങ്കക്ക് ചരിത്ര വിജയവും. ആദ്യ ലോക കിരീടവും. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ജയസൂര്യയായിരുന്നു ലോകക്കപ്പിലെ താരവും.

10 days to go for world cup 

(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )

ദക്ഷിണ ആഫ്രിക്കയുടെ കണ്ണീരും, കിരീടം കൊണ്ട് ലോക ക്രിക്കറ്റിനോട് വിടപറഞ്ഞു ഇമ്രാൻ ഖാനും, 92 ലോകക്കപ്പിന്റെ കഥ..

Join our WhatsApp group