സ്റ്റാർക്കും +ലോകക്കപ്പ് =Destruction

സ്റ്റാർക്കും +ലോകക്കപ്പ് =Destruction
(Pic credit:Espncricinfo )

ലോകക്കപ്പിനോടുള്ള പ്രണയം സ്റ്റാർക്ക് തുടരുന്നു. ഏത് ഒരു ലോകക്കപ്പിന് മുന്നേയും മോശം ഫോമിലായിരിക്കും സ്റ്റാർക്ക്. എന്നാൽ ലോകക്കപ്പിലേക്ക് എത്തുമ്പോൾ അയാൾ അൺപ്ലേയബിളായി മാറും. കഴിഞ്ഞ രണ്ട് ലോകക്കപ്പുകളിലും നമ്മൾ ഇത് കണ്ടതാണ്.

കഴിഞ്ഞ രണ്ട് ലോകക്കപ്പുകളിലായി 49 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.15 ൽ കിരീടവും മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.19 ൽ 27 വിക്കറ്റും ആ ലോകക്കപ്പിലെ ലീഡിങ് വിക്കറ്റ് ടേക്കറും.

ഈ ലോകക്കപ്പിന് എത്തിയപ്പോൾ സന്നാഹ മത്സരത്തിൽ സ്റ്റാർക്ക് ഹാട്ട്രിക്ക് സ്വന്തമാക്കി. ഇപ്പോൾ ഇന്ത്യക്കെതിരെ കിഷനെ ഗോൾഡൻ ഡക്കിന് പുറത്താക്കി ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് എന്നാ നേട്ടവും സ്വന്തം പേരിൽ കുറിച്ചു.വെറും 19 മത്സരങ്ങൾ മാത്രമാണ് സ്റ്റാർക്കിന് ഈ നേട്ടം സ്വന്തമാക്കാൻ വേണ്ടി വന്നത്.