ബിഗ് ബ്രേക്കിങ്, കോഹ്ലിയേ ഇനി ട്വന്റി ട്വന്റി ടീമിൽ ഉൾപെടുത്തിയേക്കില്ല..
ബിഗ് ബ്രേക്കിങ്, കോഹ്ലിയേ ഇനി ട്വന്റി ട്വന്റി ടീമിൽ ഉൾപെടുത്തിയേക്കില്ല..
ബിഗ് ബ്രേക്കിങ്, കോഹ്ലിയേ ഇനി ട്വന്റി ട്വന്റി ടീമിൽ ഉൾപെടുത്തിയേക്കില്ല..
ലോകം കണ്ട ഇതിഹാസ താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. ട്വന്റി ട്വന്റി ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണെന്ന് നിസ്സംശയം പറയാൻ കഴിയുന്ന താരമാണ് കോഹ്ലി. യഥാർത്ഥത്തിൽ ട്വന്റി ട്വന്റി ഗോട്ട് എന്നാ പേരിന് അർഹതപെട്ട താരങ്ങളിൽ ഒരാൾ. കഴിഞ്ഞ അഞ്ചു ട്വന്റി ട്വന്റി ലോകക്കപ്പുകളിലും വിരാട് കോഹ്ലി തന്നെയായിരുന്നു ഇന്ത്യൻ ടോപ് സ്കോർർ.
അവസാന ട്വന്റി ട്വന്റി ലോകക്കപ്പിൽ പാകിസ്ഥാനെതിരെ അദ്ദേഹം കളിച്ച ഇന്നിങ്സ് ഒരിക്കലും മറക്കാൻ കഴിയില്ല. എന്നാൽ ആ ലോകക്കപ്പ് സെമി ഫൈനലിൽ ഇന്ത്യ പുറത്തായിരുന്നു. ശേഷം ഇത് വരെ ഒരു ട്വന്റി ട്വന്റി മത്സരം പോലും അദ്ദേഹം കളിച്ചിട്ടില്ല.മാത്രമല്ല വിരാട് കോഹ്ലി ആരാധകരെ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബി സി സി ഐ വിരാട് കോഹ്ലിയേ ട്വന്റി ട്വന്റി ടീമിൽ നിന്ന് എന്നേക്കുമായി ഒഴിവാക്കാൻ ഒരുങ്ങുന്നു എന്നാണ് ഈ വാർത്ത.വിശ്വാസയോഗ്യമായ സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ ഇങ്ങനെയാണ്.രോഹിത് ട്വന്റി ട്വന്റി ലോകക്കപ്പിൽ നായകനായി തന്നെ കളിക്കും. വിരാട് കോഹ്ലിക്ക് ടീമിൽ സ്ഥാനമുണ്ടാവില്ല.
ഗില്ലും ജെയസ്വാളും ടീമിലേക്ക് എത്തിയതോടെയാണ് കോഹ്ലിയുടെ സ്ഥാനം ചോദ്യ ചെയ്യപ്പെട്ടിരിക്കുന്നത്.രോഹിത്തിന് ഒപ്പം ഗില്ലോ ജെയ്സ്വാളോ ഓപ്പൺ ചെയ്യും.കിഷൻ മൂന്നാം സ്ഥാനത് ബാറ്റ് ചെയ്യും. കിഷൻ തന്നെയാകും ടീമിന്റെ വിക്കറ്റ് കീപ്പർ. അങ്ങനെയെങ്കിലും പന്തിനെയും ട്വന്റി ട്വന്റി ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല.
എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.