ഇന്ത്യക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരം ആദ്യ മത്സരത്തിന് ഉണ്ടായേക്കില്ല..
ലോകക്കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യൻ സൂപ്പർ സ്റ്റാർ ഇന്ത്യയുടെ ആദ്യത്തെ ലോകക്കപ്പ് മത്സരം കളിച്ചേക്കില്ല.ശുഭ്മാൻ ഗില്ലാണ് ഈ സൂപ്പർ സ്റ്റാർ.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഗില്ലിന് നിലവിൽ ഡങ്കി പനിയാണ്. ഒക്ടോബർ 8 ന്ന് ഓസ്ട്രേലിക്കെതിരെയുള്ള മത്സരത്തിന് മുന്നേ അദ്ദേഹം കായിക ക്ഷമത വീണ്ടു എടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ ഗിൽ കളിച്ചേക്കില്ല.
ഗില്ലിന്റെ അഭാവത്തിൽ ഇന്ത്യൻ നായകൻ രോഹിത്ത് ശർമക്ക് ഒപ്പം വിക്കറ്റ് കീപ്പർ താരം ഇഷൻ കിഷൻ ഓപ്പൺ ചെയ്തേക്കും. ഏകദിന ക്രിക്കറ്റിൽ ഈ കൊല്ലം ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഗിൽ. ഏകദിനത്തിൽ ഈ കൊല്ലം 1000 റൺസ് തികച്ച ഒരേ ഒരു താരവും അദ്ദേഹം തന്നെയാണ്.
Shubman Gill is suffering from dengue. (Dainik Jagran).
— Mufaddal Vohra (@mufaddal_vohra) October 6, 2023
Wishing him a speedy recovery! pic.twitter.com/g5po5sdNrf