ഗാബയിൽ തുടർച്ചയായി മൂന്നു ഗോൾഡൻ ഡക്കുമായി എത്തി, ഒടുവിൽ ഇന്ത്യയെ കണ്ടപ്പോൾ കലി തീർക്കുന്നു..
ഗാബയിൽ തുടർച്ചയായി മൂന്നു ഗോൾഡൻ ഡക്കുമായി എത്തി, ഒടുവിൽ ഇന്ത്യയെ കണ്ടപ്പോൾ കലി തീർക്കുന്നു..
ഗാബയിൽ തുടർച്ചയായി മൂന്നു ഗോൾഡൻ ഡക്കുമായി എത്തി, ഒടുവിൽ ഇന്ത്യയെ കണ്ടപ്പോൾ കലി തീർക്കുന്നു..
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നാണ് ട്രാവിസ് ഹെഡ്. ഏക് പാത്താലും നീ എന്ന് സിനിമ ഡയലോഗ് ഓർമ വരുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ഗാബയിൽ ഇതിന് മുന്നേ കളിച്ച മൂന്നു ഇന്നിങ്സുകളിൽ അദ്ദേഹം ഗോൾഡൻ ഡക്കിനാണ് പുറത്തായത്. എന്നാൽ ഇന്ത്യയെ കണ്ടതോടെ ഹെഡിന് പ്രാന്തായി എന്ന് തന്നെ പറയേണ്ടി വരും.
തുടർച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ച്വറി അദ്ദേഹം സ്വന്തമാക്കി.കൂടാതെ സ്മിത്ത് കൂടി ഫോമിലേക്ക് എത്തി. ഈ ബോർഡർ ഗവസ്‌കർ ട്രോഫി ഒരു ബൗണ്ടറീ കണ്ടെത്താൻ വിഷമിക്കുകയായിരുന്നു സ്മിത്ത്.എന്നാൽ ഗാബ ടെസ്റ്റിൽ അദ്ദേഹം ഫിഫ്റ്റി കടന്ന് മുന്നേറി കൊണ്ടിരിക്കുക. നിലവിൽ മത്സരം ഇന്ത്യയുടെ കൈ വിട്ട് പോവുകയാണ്.
രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്നാ നിലയിലാണ്.103 റൺസുമായി ഹെഡ് ക്രീസിലുണ്ട്. ഒപ്പം 65 റൺസുമായി സ്മിത്തും.ഇന്ത്യക്ക് വേണ്ടി ബുമ്ര രണ്ട് വിക്കറ്റ് സ്വന്തമാക്കി.