സഞ്ജുവിന്റെ തിലകിന്റെയും സെഞ്ച്വറിയിൽ തകർന്ന് വീണ റെക്കോർഡുകൾ ഇതാ..
സഞ്ജുവിന്റെ തിലകിന്റെയും സെഞ്ച്വറിയിൽ തകർന്ന് വീണ റെക്കോർഡുകൾ ഇതാ..
സഞ്ജുവിന്റെ തിലകിന്റെയും സെഞ്ച്വറിയിൽ തകർന്ന് വീണ റെക്കോർഡുകൾ ഇതാ..
ഇന്ത്യ ദക്ഷിണ ആഫ്രിക്ക നാലാം ട്വന്റി ട്വന്റി ഇന്ത്യ 135 റൺസിന് വിജയിച്ചു. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3 -1 ന്ന് സ്വന്തമാക്കി.47 പന്തിൽ 120 റൺസ് സ്വന്തമാക്കിയ തിലക് വർമയാണ് കളിയിലെയും പരമ്പരയിലെയും താരം.56 പന്തിൽ 109 റൺസ് സ്വന്തമാക്കിയ സഞ്ജുവും മികച്ചു നിന്നു.
എന്നാൽ ഇരുവരും ചേർന്ന് ഒരുപാട് ലോക റെക്കോർഡുകൾ കടപുഴുകി വീഴിച്ചു. എന്തൊക്കെയാണ് അത് എന്ന് നമുക്ക് പരിശോധിക്കാം.
1.ഒരു t20i ഇന്നിങ്സിൽ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ നിന്ന് രണ്ട് വ്യക്തിഗത സെഞ്ച്വറി
2.പുരുഷ t20i ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 250+ സ്കോർ ചെയ്ത ടീം
3.ഇന്ത്യക്ക് വേണ്ടി t20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 210 റൺസാണ് സ്വന്തമാക്കിയത്.
4.അന്താരാഷ്ട്ര t20i ക്രിക്കറ്റിൽ 200+ കൂട്ടുകെട്ട് സ്വന്തമാക്കുന്ന ആദ്യത്തെ നോൺ ഓപ്പണിങ് സഖ്യം.
5.മിഡിൽ ഓവറുകളിൽ(7-16) ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് ഒരു t20i മത്സരത്തിൽ സ്വന്തമാക്കിയ ടീം (among test playing).157 റൺസാണ് സഞ്ജുവിന്റെയും തിലകിന്റെയും മികവിൽ ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്.
6.ദക്ഷിണ ആഫ്രിക്കയിൽ ഒരു t20 മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ
7.തുടർച്ചയായി t20i സെഞ്ച്വറികൾ സ്വന്തമാക്കുന്ന അഞ്ചാമത്തെ ബാറ്ററായി തിലക് മാറി.
8.ഒരു കലണ്ടർ വർഷം മൂന്നു t20i സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യത്തെ താരമായി സഞ്ജു മാറി.
9.ഒരു t20i സീരീസിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്വന്തമാക്കുന്ന ടീമായി ഇന്ത്യ മാറി. 4 സെഞ്ച്വറിയാണ് ഇന്ത്യ ഈ സീരിസിൽ സ്വന്തമാക്കിയത്.സഞ്ജുവും തിലകും രണ്ട് സെഞ്ച്വറി വീതം സ്വന്തമാക്കി
10.ഈ വർഷം കളിച്ച 26 t20i മത്സരത്തിൽ 24 എണ്ണവും ഇന്ത്യ വിജയിച്ചു.92% വിജയശതമാനം. ഇത് ഒരു ലോക റെക്കോർഡാണ്.
11.ഒരു ബൈലാറ്ററൽ t20i സീരിസിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി തിലക് മാറി.