ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ചവന്മാരിൽ ഒരുവന്റെ ഐതിഹാസിക ലോകക്കപ്പ് ഇന്നിങ്സുകളുടെ കഥ..

ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ചവന്മാരിൽ ഒരുവന്റെ ഐതിഹാസിക  ലോകക്കപ്പ് ഇന്നിങ്സുകളുടെ കഥ..
(Pic credit:Espncricinfo )

വിവിയൻ റീചാർഡ്‌സ്, ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും ഇതിഹാസ താരം.ഏകദിന ക്രിക്കറ്റിൽ വിപ്ലവം രചിച്ച അയാളുടെ ബാറ്റിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് എന്നും പാടി പുകഴ്ത്താൻ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി എടുത്തതും. വെസ്റ്റ് ഇൻഡീസ് നേടിയ രണ്ട് ലോകക്കപ്പിലും അയാൾ എന്താണെന്ന് തെളിയിച്ചു തന്നിട്ടുള്ളുമുള്ളതാണ്.

ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ ബാറ്റരുടെ ഐതിഹാസിക ഇന്നിങ്സിന്റെ കഥകളാണ് ഇവിടെ എഴുതപെടുന്നത്.4 ലോകക്കപ്പുകളിലായി 23 മത്സരങ്ങളിൽ നിന്ന് 1013 റൺസാണ് അദ്ദേഹം സ്വന്തമാക്കിട്ടുള്ളത്.3 സെഞ്ച്വറിയും 5 ഫിഫ്റ്റിയും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം നേടിയ രണ്ട് സെഞ്ച്വറികളെ കുറിച്ചാണ് ഇന്നത്തെ കുറച്ചു ലോകക്കപ്പ് വിശേഷങ്ങളിൽ.

ആദ്യത്തെ സെഞ്ച്വറി രണ്ടാം ലോകകപ്പ് ഫൈനലിലെയാണ്.ലോകക്കപ്പ് നിലനിർത്താൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിനെ ആദ്യം ബാറ്റ് ചെയ്യാൻ ഇംഗ്ലീഷ് നായകൻ ബ്രെയർലി അയക്കുന്നു.തുടക്കത്തിലെ വെസ്റ്റ് ഇൻഡീസിന് ഗ്രീനിഡ്ജിനെ നഷ്ടമായി. എന്നാൽ ഇംഗ്ലീഷ് ബൗളേർമാരെ മൂന്നാമനായി ഇറങ്ങിയ ഒരുവൻ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് തകർക്കുന്ന കാഴ്ചയാണ് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സ് പിന്നീട് കണ്ടത്.157 പന്തിലെ 138 റൺസിൽ 11 ഫോറും മൂന്നു സിക്സും. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തം പേരിൽ കുറിച് കൊണ്ട് വെസ്റ്റ് ഇൻഡീസിന് ഒപ്പമുള്ള രണ്ടാം ലോകക്കപ്പ് വിജയം വിവ് ആഘോഷമാക്കി.

1987 ഒക്ടോബർ 13, വിവ് തന്റെ അവസാന ലോകക്കപ്പ് കളിക്കുകയാണ്.വിൻഡിസിന്റെ നായകനും ഇന്ന് അയാളാണ്.ടോസ് നേടിയ ലങ്കൻ നായകൻ ദിലീപ് മെൻഡിസ് ബൗളിംഗ് തിരഞ്ഞെടുത്തു.ആദ്യം ഹെയ്ൻസിന് പിന്തുണ കൊടുത്തു പിന്നീട് ലങ്കൻ ബൗളേർമാരെ നിഷ്പ്രഭമാക്കിയ എക്കാലത്തെയും ലോകക്കപ്പ് ഇന്നിങ്സുകളിൽ ഒന്നിന് അവിടെ തിരികൊളുത്ത പെടുകയാണ്.125 പന്തിൽ 181 റൺസ്.16 ഫോറും 7 സിക്സും.ഇന്നും ലോകക്കപ്പിലെ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനവും ഇത് തന്നെയാണ്.

6 days to go for world cup

Join our WhatsApp group