പുതുവത്സര ദിനത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വാർണറിന്റെ ആ പ്രഖ്യാപനം എത്തി...
പുതുവത്സര ദിനത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വാർണറിന്റെ ആ പ്രഖ്യാപനം എത്തി...
ഡേവിഡ് വാർണർ ഓസ്ട്രേലിയ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് . ഓസ്ട്രേലിയക്ക് വേണ്ടി ഒട്ടേറെ കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. രണ്ട് ഏകദിന ലോകകപ്പ്, ഒരു ട്വന്റി ട്വന്റി ലോകകപ്പ്, ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ് അങ്ങനെ കിടക്കുന്നു ട്രോഫികൾ.ഇതിൽ ട്വന്റി ട്വന്റി ലോകക്കപ്പ് നേടിയപ്പോൾ പരമ്പരയിലെ താരവും അദ്ദേഹമായിരുന്നു.
പാകിസ്ഥാനെതിരെയുള്ള അടുത്ത ടെസ്റ്റിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കുമെന്ന് വാർണർ നേരത്തെ പ്രസ്ഥാവിച്ചിരുന്നു. ഇപ്പോൾ അത് പോലെയുള്ള മറ്റൊരു പ്രഖ്യാപനം കൂടി അദ്ദേഹം നടത്തുകയാണ്. ഏകദിന ക്രിക്കറ്റിൽ നിന്ന് കൂടി താൻ വിരമിക്കുകയാണ് എന്നതാണ് ഈ പ്രഖ്യാപനം.ഇതിന് വാർണർ പറയുന്ന കാരണങ്ങൾ ഇതാണ്.
"തന്റെ കുടുംബത്തോട് ഒപ്പം ഇനിയെങ്കിലും കുറച്ചു സമയം ചിലവഴിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.ലോകക്കപ്പിന് ഇടയിൽ താൻ ഈ വിരമിക്കൽ തീരുമാനം പറയാൻ ആഗ്രഹിച്ചതാണ്.ഇന്ത്യയിൽ ലോകക്കപ്പ് ജയിച്ചത് വലിയ ഒരു നേട്ടമാണ്.രണ്ട് കൊല്ലത്തിനുള്ളിൽ ചാമ്പ്യൻസ് ട്രോഫി വരുന്നുണ്ടെന്ന് തനിക്ക് അറിയാം."
താൻ അപ്പോഴും നന്നായി ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിൽ ഓസ്ട്രേലിയക്ക് ആരെങ്കിലും ആവശ്യമുണ്ടെങ്കിൽ ആ സമയത്ത് താൻ ഉണ്ടാവും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു ദിവസം താൻ എന്തായാലും വിരമിക്കേണ്ടി വരും.അത് കൊണ്ട് താൻ ഈ ദിവസം ഏകദിനത്തിൽ നിന്ന് വിരമിക്കുന്നുവെന്നും വാർണർ പറയുന്നു. വാർണറിന്റെ ഈ തീരുമാനത്തെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു!!.