ഏകദിന ക്രിക്കറ്റിലെ മികച്ച ഫോം തുടർന്ന് അഫ്ഗാൻ..
ഏകദിന ക്രിക്കറ്റിലെ മികച്ച ഫോം തുടർന്ന് അഫ്ഗാൻ..
ഏകദിന ക്രിക്കറ്റിലെ മികച്ച ഫോം തുടർന്ന് അഫ്ഗാൻ..
അഫ്ഗാനിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റ് ടീം മികവിൽ നിന്ന് മികവിലേക്ക് ഉയരുകയാണ്. ഏകദിന ലോകക്കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ട്വന്റി ട്വന്റി ലോകകപ്പ് സെമി ഫൈനലിലേക്ക് അവർ എത്തിയിരുന്നു. ഈ പ്രകടനങ്ങൾ ഒന്നും ഒരു ഫ്ലൂക് അല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.വളരെ മികച്ച രീതിയിലാണ് അവരുടെ പ്രകടനങ്ങൾ.
ഈ വർഷം ഇത് വരെ 8 ഏകദിനങ്ങൾ അവർ കളിച്ചു. മൂന്നു വിത്യാസത പരമ്പരകളിലാണ് ഈ 8 ഏകദിനങ്ങൾ.ദക്ഷിണ ആഫ്രിക്ക, ബംഗ്ലാദേശ്, സിമ്പാവേ എന്നിവരാണ് ഈ ടീമുകൾ. ദക്ഷിണ ആഫ്രിക്കക്കെതിരെ ചരിത്രത്തിൽ ആദ്യമായി ഒരു ഏകദിനം വിജയിക്കുക മാത്രമല്ല അഫ്ഗാൻ ചെയ്തത്. 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര 2-1 ന്നും സ്വന്തമാക്കുകയും ചെയ്തു.
ബംഗ്ലാദേശിനെതിരെയും ഇതേ റിസൾട്ട് തന്നെ. ഇപ്പോൾ സിമ്പാവേക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും അഫ്ഗാൻ വിജയിച്ചിരിക്കുകയാണ്.232 റൺസിന്റെ കൂറ്റൻ വിജയമാണ് അവർ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ 1-0 ത്തിന് അഫ്ഗാൻ മുന്നിലെത്തി.
ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് സ്വന്തമാക്കി.104 റൺസ് നേടിയ സെധിഖുല അതലാണ് ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ സിമ്പാവേ 17 ഓവറിൽ വെറും 54 റൺസിന് ഓൾ ഔട്ടായി.നവീദ് സാദ്രനും ഗസനഫാറും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. മൂന്നാം ഏകദിന ശനിയാഴ്ച ആരംഭിക്കും.