അടിയോടടി! ട്വന്റി ട്വന്റിയിൽ ചരിത്രം രചിച്ച് സിംബാബ്വേ
ട്വന്റി ട്വന്റിയിലെ ഏറ്റവും ഉയർന്ന ടോട്ടൽ സ്വന്തമാക്കി സിംബാബ്വേ. ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗാമ്പിയക്കെതിരെയാണ് സിംബാബ്വേ റെക്കോർഡ് ടോട്ടൽ നേടിയത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് സിംബാബ്വേ നേടിയത്.
ട്വന്റി ട്വന്റിയിലെ ഏറ്റവും ഉയർന്ന ടോട്ടൽ സ്വന്തമാക്കി സിംബാബ്വേ. ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗാമ്പിയക്കെതിരെയാണ് സിംബാബ്വേ റെക്കോർഡ് ടോട്ടൽ നേടിയത്.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് സിംബാബ്വേ നേടിയത്.വിജയലകക്ഷ്യം പിന്തുടർന്നിറങ്ങിയ എതിരാളികൾ 54 റൺസിന് പുറത്തായി.
സിംബാബ്വേക്കായി സിക്കന്ദർ റാസ സെഞ്ച്വറി നേടി. 43 പന്തിൽ 133 റൺസാണ് റാസ അടിച്ചെടുത്തത്. ഏഴു ഫോറുകളും 15 സിക്സുകളും ആണ് താരം നേടിയത്.
മാരുമണി 62 റൺസും ക്ലിവ് മണ്ടനെ 53 റൺസും ബ്രെയിൻ ബെന്നറ്റ് 50 റൺസും നേടി വലിയ ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി.
സിംബാബ്വേ ബൗളിങ്ങിൽ മാവുറ്റ, എൻഗരാവ എന്നിവർ മൂന്നു വീതം വിക്കറ്റുകളും മദേവരെ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി