പ്രായം വെറും അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഇതിഹാസ താരം..

പ്രായം വെറും അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഇതിഹാസ താരം..

പ്രായം വെറും അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഇതിഹാസ താരം..

പ്രായം തളർത്താത്ത പോരാളി എന്നാ വാചകം അയാളെ വിശേഷിപ്പിക്കാൻ കടമെടുക്കുന്നത്  അയാളുടെ പ്രതിഭക്ക്‌ കുറച്ചിലായേക്കാം. പഴകും തോറും വീര്യം കൂടിയ മുതൽ എന്നാ വാചകമോ ഉപയോഗം  കൊണ്ട് തേഞ്ഞി പഴകിയതും. എന്നാൽ ഇന്ന് ഈ രണ്ട് വാചകങ്ങൾ അല്ലാതെ അയാൾ വിശേഷിപ്പിക്കാൻ  എന്താണ് കടമെടുക്കുക.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം ശേഷം അയാൾ ശുഭമാൻ ഗിൽ എന്നാ ഇന്ത്യയുടെ ഭാവി എന്നാ പരക്കെ വിശേഷിപ്പിക്കപ്പെടുന്ന യുവതാരത്തെ തന്റെ സ്വന്ത സിദ്ധമായ  സ്വിങ് ഡെലിവറിയിലൂടെ ഡഗ് ഔട്ടിലേക്ക് തിരകെ മടങ്ങിയപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായ ഒരു ചിത്രമുണ്ട്. ആ ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു എന്നാണ് ഓർമ്മ

"James Anderson has dismissed Sachin Tendulkar, Virat Kohli and Shubhman Gill. Past Present and Future he has got them all"

അതെ,172 ടെസ്റ്റുകൾ,657 വിക്കറ്റുകൾ മൂന്നു പതിറ്റാണ്ടുകാലത്തെ  ടെസ്റ്റ്‌ കരിയർ. അതും ഒരു ഫാസ്റ്റ് ബൗളേർ കൂടിയായിരിന്നിട്ടും ഇത്ര കാലം ഇത്ര സ്ഥിരതയോടെ പന്ത് എറിഞ്ഞ ഒരു താരം ഉണ്ടാകുമോ??.. അൻഡേഴ്സൺ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരിക്കൽ പോലും മുരളിധീരന്റെ ഒപ്പം എത്താൻ കഴിയില്ലെന്ന് പണ്ട്  എവിടെയോ കുറച്ചതായി ഓർക്കുന്നു.

പക്ഷെ ഇന്ന് അയാൾ  തിരുത്തുകയാണ്. കുബ്ലെയെ അയാൾ മറികടന്നു, വോണും അയാളുടെ കൈയെത്തും ദൂരത്താണ്. ക്രിക്കറ്റിന്റെ ആത്മാവ് കുടികൊള്ളുന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നും അയാൾ തന്റെ മികച്ച ഫോമിലാണ്.

40 വയസ്സുള്ള താരങ്ങൾ എല്ലാം ക്രിക്കറ്റ്‌ മത്സരങ്ങൾക്ക്‌ കമന്ററി പറഞ്ഞു നടക്കുമ്പോൾ ഇന്നും അയാൾ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളിൽ ഒന്നിന്റെ വജ്രായുധമാണ്.ജെയിംസ് അൻഡേഴ്സൺ പറ്റി പറയുമ്പോൾ സ്റ്റുവർട് ബ്രോഡ് എന്നാ അൻഡേഴ്സന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തെയും പറ്റിയും പറയാതെ പോകുന്നത് എങ്ങനെ??

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മാരകമായ പേസ് ബൌളിംഗ് ദ്വയം.1000+ വിക്കറ്റുകൾ എടുത്തു കൊണ്ടു ക്രിക്കറ്റ്‌ ഭരിക്കുക്കയാണ് ഈ പേസ് ദ്വയം.ഇരുവരും ക്രിക്കറ്റ്‌ പ്രേമികൾക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ത്രസിപ്പിക്കുന്ന സ്പെല്ലുകൾ അല്ലെ.

അൻഡേഴ്സൺ എന്നാ ടെസ്റ്റ് ബൗളേറെ പറ്റി ഏറെ പ്രശംസിക്കുമ്പോഴും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റ് സ്വന്തമാക്കിയ ബൗളേർ ഇന്നും അദ്ദേഹം തന്നെയാണ് എന്നത് കൗതുകകരമായ കാര്യമാണ്.ഏഴു വർഷങ്ങൾക്ക് മുന്നേയാണ് അദ്ദേഹം തന്റെ അവസാന ഏകദിന കളിച്ചത് എന്നറിയമ്പോൾ ഈ നേട്ടത്തിന് മാറ്റ് കൂടും.

ഇനിയും ഒരുപാട് കാലം അയാൾ എഴുത്തുകാരുടെ തൂലിക കൊണ്ട് അയാൾക്ക് വേണ്ടി സ്തുതിപാടിക്കും. തന്റെ സ്വിങ്ങിങ് ഡെലിവറികൾ കൊണ്ട് അയാൾ ഇതിഹാസ കാവ്യങ്ങൾ നെയ്യും.പഴകും തോറും വീര്യം കൂടിയ മുതൽ പ്രായം തളർത്താത്ത പോരാളി, പ്രായം വെറും അക്കമാണെന്ന് തെളിയിച്ച ഇതിഹാസ താരത്തിന്റെ ഒരായിരം പിറന്നാൾ ആശംസകൾ.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here