ഹർദിക് പാന്ധ്യയുടെ കാര്യത്തിൽ സന്തോഷ വാർത്ത..
ഹർദിക് പാന്ധ്യയുടെ കാര്യത്തിൽ സന്തോഷ വാർത്ത..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെക്കുന്നത്. എന്നാൽ സൂപ്പർ ഓൾ റൗണ്ടർ ഹാർദിക് പാന്ധ്യക്ക് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാവാൻ സാധ്യതകൾ ഉള്ളതാണ്. ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കില്ലെന്ന് സ്ഥിരകരണം ഇതിനോടകം ലഭിച്ചതാണ്.
ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല.നവംബർ 5 ന്ന് ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലെ അദ്ദേഹം തിരകെ വരുകയൊള്ളു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഹർദിക്കിന്റെ കാര്യത്തിൽ ഒരു ആശ്വാസ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
ഈ ആഴ്ച അവസാനത്തോടെ അദ്ദേഹം പരിശീലനം ആരംഭിക്കും എന്നതാണ് ആശ്വാസ വാർത്ത.കുത്തിവയ്പ്പിലൂടെ ഹാർദിക്കിനെ കളിപ്പിക്കാൻ ബിസിസിഐക്ക് ഒരു ഓപ്ഷൻ ഉണ്ടായിരുന്നു, പക്ഷേ അവനെ സ്വാഭാവികമായി സുഖപ്പെടുത്താൻ തീരുമാനിച്ചു.