ഇനിയും നേട്ടങ്ങൾ കൊയ്യാൻ പ്രഭാത് ജയസൂര്യക്ക്‌ സാധിക്കട്ടെ..

ഇനിയും നേട്ടങ്ങൾ കൊയ്യാൻ പ്രഭാത് ജയസൂര്യക്ക്‌ സാധിക്കട്ടെ..

ഇനിയും നേട്ടങ്ങൾ കൊയ്യാൻ പ്രഭാത് ജയസൂര്യക്ക്‌ സാധിക്കട്ടെ..
(Pic credit:sportsstar)

പ്രഭാത് ജയസൂര്യ, ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ ഏറ്റവും അധികം ചർച്ചചെയ്യപെടുന്ന പേരുകളിൽ ഒന്നാണലോ. രംഗന ഹെറാത്തിനെ പോലെ ലങ്കൻ ക്രിക്കറ്റിലേക്ക് വൈകി വന്ന വസന്തം എന്ന് അദ്ദേഹത്തെ വിശേഷപിക്കാറിയിട്ടില്ല എന്നത് വാസ്തവമാണ്. എന്നാൽ ലങ്കൻ ക്രിക്കറ്റിന് ഈ ഇടംകയ്യൻ സ്പിന്നർ നൽകിയത് പുതു ജീവനാണ്.

ആഭ്യന്തര കലാപം ലങ്കയിൽ അലയടിക്കുമ്പോൾ ലങ്ക ഇപ്പോൾ ക്രിക്കറ്റിൽ നേടുന്ന വിജയങ്ങൾ അവർക്ക് ചെറിയ രീതിയിൽ എങ്കിലും സന്തോഷം നൽകുന്നുണ്ട്. ഈ സന്തോഷങ്ങൾക്ക് പ്രധാന പങ്ക് വഹിച്ച താരം തന്നെയാണ് ജയസൂര്യ.ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ആദ്യ രണ്ടിൽ തന്നെ ജയസൂര്യയുണ്ട്.

വെറും 3 ടെസ്റ്റുകൾ കൊണ്ട് അദ്ദേഹം സ്വന്തമാക്കിയത് 29 വിക്കറ്റാണ്.തന്റെ ആദ്യത്തെ മൂന്നു ടെസ്റ്റിൽ നിന്ന് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.30 വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ താരം നരേന്ദ്ര ഹിർവാനിയെയാണ് ഈ ലിസ്റ്റിൽ മുന്നിലുള്ളത്.

രംഗന ഹെറാത്തിനെ പോലെ ലങ്കക്ക്‌ വേണ്ടി ഒരുപാട് വിക്കറ്റുകൾ കൊയ്യാനും  ഒരുപാട് വിജയങ്ങൾ നേടി കൊടുക്കാനും പ്രഭാത് ജയസൂര്യക്ക്‌ സാധിക്കട്ടെ..