മാക്സ്വെലിനെ കൂടാതെ ഇംഗ്ലണ്ടിനെതിരെ മറ്റൊരു താരവും കൂടി കളിക്കില്ല.കാരണം ഇതാണ്..
ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി.ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ നിന്ന് ഒരു താരം കൂടി പുറത്ത്.
ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. ഗ്ലെൻ മാക്സ്വെലിന് പിന്നാലെ അടുത്ത താരവും ഇംഗ്ലണ്ടിനെതിരെ കളിക്കില്ല.നവംബർ 4 ന്നാണ് ഓസ്ട്രേലിയുടെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം.
ഓസ്ട്രേലിയ ഓൾ റൗണ്ടർ മിച്ചൽ മാർഷ് ഇംഗ്ലണ്ടിനെതിരെ കളിക്കില്ല എന്ന് വ്യക്തമായി.ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്ഥാവനയിലൂടെയാണ് മാർഷ് ഇംഗ്ലണ്ടിനെതിരെ കളിക്കില്ലെന്ന് ഉറപ്പായത്.വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ടീം വിട്ടുവെന്നാണ് പ്രസ്ഥാവനയിലുള്ളത്.
കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് പറയാൻ കഴിയുകയില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.നേരത്തെ ഗ്ലെൻ മാക്സ്വെലും ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ നിന്ന് പരിക്ക് ഏറ്റതിനാൽ പുറത്തായിരുന്നു.നിലവിൽ ഓസ്ട്രേലിയ 8 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.