വീഡിയോ കാണാം:ലോർഡ്‌സിലെ ഒന്നാം ടെസ്റ്റിനിടെ ബെൻ സ്റ്റോക്‌സും ട്രെന്റ് ബോൾട്ടും 2019 ലോകകപ്പ് സംഭവങ്ങൾ പുനഃസൃഷ്ടിക്കുന്നു .
2019 ലോകകപ്പിൽ സംഭവിച്ചതുപോലെ തന്നെ സ്റ്റോക്സ് കൈകൾ ഉയർത്തി ക്ഷമാപണം നടത്തിയിരുന്നു.
ഇംഗ്ലണ്ടും ന്യൂസിലാൻഡും ലോർഡ്സിൽ കളിക്കുകയാണ്, ഇംഗ്ലണ്ടാണ് ബാറ്റിംഗ്, ട്രെന്റ് ബോൾട്ട് ബൗൾ ചെയ്യുന്നു.ഒരു റൺ ഔട്ട് അവസരം പക്ഷെ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് കുതിക്കുന്നു. നിങ്ങൾ ആലോചിക്കും ഇത് 2019 ലോകകപ്പ് ആണെന്ന് എന്നാൽ അല്ല. ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിലെ കാഴ്ചയാണ്. ഒന്നാം ടെസ്റ്റിലെ മൂന്നാം ദിനം കാണുന്ന എല്ലാവർക്കും അതൊരു അദ്ഭുതം പോലെയാണ് തോന്നിയിരിക്കുക.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ ജോ റൂട്ട് പുൾ ഷോട്ട് കളിക്കുന്നു.എന്നാൽ മറുവശത്തു നിന്ന് ഒരു റൺ കിട്ടുമെന്ന ചിന്തയിൽ സ്റ്റോക്സ് ക്രീസ് വിടുന്നു. എന്നാൽ റൂട്ട് സ്റ്റോക്സിനെ തിരിച്ചയക്കുന്നു. ക്രീസിലേക്ക് മടങ്ങുന്നതിനിടെ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി അതിർത്തിക്കപ്പുറത്തേക്ക്.
സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പന്ത് ബൗണ്ടറിയിലേക്ക്. ഇത് കണ്ട ആരാധകർ ഫ്ലാഷ് ബാക്കിലേക്ക് പോയി കാണണം.2019 വേൾഡ്കപ്പിലേക്ക് തന്നെ. എന്നാൽ ഫൈനലിൽ സംഭവിച്ചതുപോലെ ഒരു സംഭവബഹുലമായിരുന്നില്ല കളിക്കളത്തിലെ അവസ്ഥ. എല്ലാം വളരെ നിസാരമായിരുന്നു. കണ്ടിരുന്ന എല്ലാവരും ആ നിമിഷം പുഞ്ചിരിയോടെ ആസ്വദിച്ചു. താരങ്ങൾ പോലും. സ്റ്റോക്സ് കൈകളുയർത്തി ക്ഷമാപണം നടത്തുന്നു. അതിനുശേഷം സ്റ്റോക്സ് ബോൾട്ടുമായി തമാശയിൽ ഏർപ്പെടുന്നു. അതുകണ്ടു ജോ റൂട്ട് മറുവശത്തു നിന്ന് പുഞ്ചിരിക്കുന്നു.

If you know, you know ????

???????????????????????????? #ENGvNZ ???????? pic.twitter.com/ZyIcvwkk8B
— England Cricket (@englandcricket) June 4, 2022

ഇംഗ്ലണ്ട് പിടി മുറുക്കുന്നു.
ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടും ന്യൂസിലാൻഡും ചെറിയ സ്കോറിലാണ് ആദ്യ ഇന്നിങ്സിൽ പുറത്തായത്. (ന്യൂ സിലാൻഡ് 132നും, ഇംഗ്ലണ്ട് 141നും പുറത്തതായിരുന്നു.). എന്നാൽ രണ്ടാം ഇന്നിങ്സിൽ ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയും ടോം ബ്ലണ്ടലിന്റെയും 96 ഉം ന്യൂസിലാന്റിനെ 285 മികച്ച സ്കോറിലേക്ക് എത്തിച്ചിരുന്നു.ന്യൂസിലാന്റിനെ പിൻതുടരുന്ന ഇംഗ്ളണ്ട് 6 വിക്കെറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന ശക്തമായ നിലയിലാണ്. ഇംഗ്ലണ്ടിനു വേണ്ടി റൂട്ട് 77 റൺസുമായി പുറത്താകാതെ നിൽക്കുന്നു.മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആതിഥേയർക്ക് ജയിക്കാൻ 61 റൺസും ന്യൂസിലാന്റിന് 5 വിക്കറ്റും വേണം.