ഇന്ത്യ-വിൻഡീസ് രണ്ടാം ടി20 തുടങ്ങാൻ വൈകിയതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിനെ ട്രോളി വസീം ജാഫർ.
മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ വെസ്റ്റ് ഇൻഡീസ് ടീമിനെ തമാശയായി ട്രോളിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20യിൽ രണ്ട് മണിക്കൂർ വൈകി മാത്രമേ കളി ആരംഭിക്കുകയൊള്ളു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ വെസ്റ്റ് ഇൻഡീസ് ടീമിനെ തമാശയായി ട്രോളിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ട്രിനിഡാഡിൽ നിന്ന് സെന്റ് കിറ്റ്സിലേക്ക് ലഗേജുകൾ എത്താൻ വൈകിയതാണ് മത്സരം വൈകാൻ കാരണമായത്.
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെയും വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരന്റെയും ചിത്രങ്ങൾ തമാശയായി തന്റെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴിയാണ് ജാഫർ പോസ്റ്റ് ചെയ്തത്. 'യേ ഹേ തുമ്ഹാരി ഫുൾ പ്രൂഫ് പ്ലാനിംഗ്?' ജാഫർ ആ ചിത്രത്തിനടിയിൽ കുറിച്ചു. രോഹിത് ശർമ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനോട് ചോദിക്കുയാണ് ഇതായിരുന്നോ നിങ്ങളുടെ പ്ലാൻ എന്ന്.ലഗേജുകൾ എത്താൻ വൈകിയതിനാൽ മത്സരം 3 മണിക്കൂർ ആണ് വൈകുന്നത്.ചരിത്രത്തിൽ ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത് ഇതിനുമുന്നേ 1984 ൽ ഇന്ത്യ ഓസ്ട്രേലിയ ഏകദിന മൽസരത്തിലും ഇങ്ങനെ സംഭവിച്ചിരുന്നു.
View this post on Instagram
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ടീം ഇന്ത്യ 1-0 ന് മുന്നിലാണ്, ആദ്യ ടി20 മത്സരം 68 റൺസിനാണ് മെൻ ഇൻ ബ്ലൂ വിജയിച്ചത്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 11:30 ന് സെന്റ് കിറ്റ്സിലെ വാർണർ പാർക്ക് ബാസെറ്ററിൽ നടക്കും.
Our Whatsapp Group