എന്തിനാണ് ഇങ്ങനെ ടീം പ്രഖ്യാപിക്കുന്നത്, രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ ഇതിഹാസം..
എന്തിനാണ് ഇങ്ങനെ ടീമിനെ പ്രഖ്യാപിക്കുന്നത്. പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം. പാകിസ്ഥാൻ ടീം സെലെക്ഷൻ എതിരെയാണ് അദ്ദേഹത്തിന്റെ ഈ വിമർശനം.
ഏഷ്യ കപ്പിലെ പാകിസ്ഥാൻ ശ്രീലങ്ക മത്സരത്തിന് ഇടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.ഈ മത്സരത്തിന് വേണ്ടിയുള്ള ടീം പാകിസ്ഥാൻ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.അഞ്ചു മാറ്റങ്ങളാണ് ടീമിൽ ഉണ്ടായിരുന്നത്. പരികേറ്റ പേസ് ദ്വയം ഹാരിസ് റൗഫും നസീം ഷായും ഇല്ലാതെയാണ് പാകിസ്ഥാൻ ടീം പ്രഖ്യാപിച്ചത്.
എന്നാൽ ഇന്ന് മത്സരം ആരംഭിക്കുന്നതിന് മുന്നേ പ്രഖ്യാപിച്ച ഇലവനിൽ നിന്ന് രണ്ട് താരങ്ങളെ കൂടി പാകിസ്ഥാൻ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ എടുത്തിരിക്കുകയാണ്. ഈ ഒരു കാര്യമാണ് അക്രത്തെ ചോദിപ്പിച്ചതും. എന്തിനാണ് ഇങ്ങനെ ടീം പ്രഖ്യാപിക്കുന്നത്. ഇത് അനാവശ്യ സമ്മർദം താരങ്ങളിൽ പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ശ്രീലങ്ക മത്സരം ജയിക്കുന്നവർ ഏഷ്യ കപ്പ് ഫൈനലിലേക്ക് മുന്നേറും. ഫൈനലിൽ ഇന്ത്യയാണ് എതിരാളികൾ.17 ന്നാണ് ഫൈനൽ.