ഡിആർഎസിലും തൃപ്തനാകാതെ വെയ്ഡ്; ഹെൽമറ്റും ബാറ്റും വലിച്ചെറിഞ്ഞു പ്രതിഷേധം

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ മോശം പ്രകടനം തുടരുന്നതിനിടെ, അംപയറുടെ തീരുമാനത്തിൽ അസ്വസ്ഥനായി ഹെൽമറ്റും ബാറ്റും വലിച്ചെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസിന്റെ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് അംപയറിന്റെ തീരുമാനത്തിലുള്ള ദേഷ്യം മുഴുവൻ വെയ്ഡ് ഹെൽമറ്റിനോടും ബാറ്റിനോടും തീർത്തത്. ഡ്രസിങ് റൂമിലെത്തിയതിനു പിന്നാലെ വെയ്ഡ് ബാറ്റും ഹെൽമറ്റും വലിച്ചെറിയുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ വെയ്ഡിന് പരിധിവിട്ട പെരുമാറ്റത്തിന് താക്കീതും ലഭിച്ചു.

മത്സരത്തിൽ വൺഡൗണായി ക്രീസിലെത്തിയ വെയ്ഡ് ഫോമിലാണെന്ന തോന്നലുയർത്തിയ ശേഷമാണ് ഓസീസ് ടീമിൽ സഹതാരം കൂടിയായ ഗ്ലെൻ മാക്സ്‍വെലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായത്.13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസാണ് വെയ്ഡ് നേടിയത്.ഇതിനു പിന്നാലെ പവർപ്ലേയിലെ അവസാന ഓവറിലാണ് മാക്സ‌വെൽ വെയ്ഡിനെ പുറത്താക്കിയത്.ഗുജറാത്ത് ഇന്നിങ്സിലെ ആറാം ഓവറിലെ രണ്ടാം പന്തിലാണ് മാക്സ്‌വെലിന്റെ പന്തിൽ വെയ്ഡ് എൽബിയിൽ കുരുങ്ങിയതായി അംപയർ വിധിച്ചത്. എന്നാല്‍ വെയ്ഡ് ഉടന്‍ തന്നെ തീരുമാനം പുനഃപരിശോധിക്കാനായി ഡി.ആര്‍.എസ് എടുത്തു. ബാറ്റില്‍ പന്ത് തട്ടിയിട്ടുണ്ടെന്ന് വെയ്ഡിന് ഉറപ്പായിരുന്നു. അതുകൊണ്ട് ഡി.ആര്‍.എസ് എടുക്കുകയായിരുന്നു. എന്നാല്‍ റീപ്ലേയില്‍ പന്ത് ബാറ്റിലുരസിയതായി കണ്ടെത്താനായില്ല. ഇതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയര്‍ ശരിവെച്ചു.

മത്സരത്തില്‍ ബാംഗ്ലൂര്‍ ഗുജറാത്തിനെ എട്ടുവിക്കറ്റിന് തകര്‍ത്തു. ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 18.4 ഓവറില്‍ മറികടന്നു. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. ഗുജറാത്ത് നേരത്തേ പ്ലേ ഓഫില്‍ ഇടം നേടിയിരുന്നു