എൻസിഎ തലവൻ വിവിഎസ് ലക്ഷ്മൺ ദക്ഷിണാഫ്രിക്ക, അയർലൻഡ് പരമ്പരകളിൽ ടീം ഇന്ത്യയുടെ പരിശീലകനായേക്കും
രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ട് പര്യടനത്തിനായി പോകുമെന്നും വിവിഎസ് ലക്ഷ്മണിനെ ദക്ഷിണാഫ്രിക്ക, അയർലൻഡ് പരമ്പരകൾക്കായി വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ എൻസിഎ തലവനുമായ വിവിഎസ് ലക്ഷ്മൺ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും തുടർന്ന് അയർലൻഡിനെതിരായ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പരയ്ക്കുമുള്ള ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ഒരുങ്ങുന്നു. ശേഷിക്കുന്ന ടെസ്റ്റ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായി രാഹുൽ ദ്രാവിഡ് ടീമിനൊപ്പം പോകുമെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 15-നോ അല്ലെങ്കില്‍ 16-നോ രാഹുൽ ദ്രാവിഡും സംഘവും പുറപ്പെടും. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടി20, അയർലൻഡ് ടി20 പരമ്പരക്കുള്ള ടീമിനെ പരിശീലിപ്പിക്കാന്‍ ഞങ്ങൾ വിവിഎസിനോട് (ലക്ഷ്മണിനോട്) ആവശ്യപ്പെടും,” ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ത്യൻ സെലക്ടർമാർ വീണ്ടും രണ്ട് ടീമുകളെ തിരഞ്ഞെടുക്കും - ദക്ഷിണാഫ്രിക്ക, അയർലൻഡ് പരമ്പരകൾക്കായി ഒരു ടീമിനെയും , ഇംഗ്ലണ്ട് പര്യടനത്തിനായി മറ്റൊരു ടീമിനെയും തിരഞ്ഞെടുക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ദിനേഷ് കാർത്തിക്, ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരെ ഉൾപ്പെടുത്തി യുവ ടീമിനെ തിരഞ്ഞെടുക്കും.