മുംബൈ ഇന്ത്യൻസിനെ മൂന്ന് റൺസിന് തോൽപ്പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി സൺറൈസേഴ്സ് ഹൈദരാബാദ്.

മുംബൈ ഇന്ത്യൻസിനെ മൂന്ന് റൺസിന് തോൽപ്പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി  സൺറൈസേഴ്സ് ഹൈദരാബാദ്.
മുംബൈ ഇന്ത്യൻസിനെ മൂന്ന് റൺസിന് തോൽപ്പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി  സൺറൈസേഴ്സ് ഹൈദരാബാദ്.

മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസെര്‍സ് ഹൈദരാബാദിന് 3 റണ്‍സ് വിജയം.വിജയത്തോടെ പോയിന്‍റ് ടേബിളില്‍ 8ആം സ്ഥാനത്ത് ആണെങ്കിലും കണക്കുകളിലെ കളികള്‍ അനുകൂലമായാല്‍ സണ്‍ റൈസെര്‍സിന് പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതകളുണ്ട്.

194 റണ്‍സ് പിന്തുടർന്ന എംഐയ്ക്ക് 18 പന്തിൽ 45 റൺസ് വേണ്ടിയിരുന്നപ്പോൾ ടിം ഡേവിഡ് ടി നടരാജനെ ഒരു ഓവറിൽ നാല് സിക്സറുകൾ പറത്തി കളി മുംബൈയുടെ വരുതിക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാൽ 19-ാം ഓവറിൽ സ്ട്രൈക്ക് നിലനിർത്താനുള്ള ശ്രമത്തിൽ, ഡേവിഡ് 18 ആം ഓവറിന്റെ അവസാന പന്തില്‍ റണ്‍ ഔട്ട് ആയത് മുംബൈയുടെ വിജയ സാധ്യതകള്‍ക്ക് തിരിച്ചടിയായി.

193 റണ്‍സ് പ്രതിരോധിച്ച എസ് ആര്‍ എച്ച് ആദ്യ 6 ഓവറുകളില്‍ 6 മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.എന്നാല്‍ ബൌളിങ് മാറ്റങ്ങള്‍ മുംബൈയുടെ ഓപ്പണ്‍ കൂട്ടുകെട്ടിന് റണ്‍ സ്കോര്‍ ചെയ്യുന്നതിന് ഒരു തടസവുമായിരുന്നില്ല. ഭുവനേശ്വര്‍ കുമാറിനെയും നടരാജനെതിരെയും വളരെ മികച്ച രീതിയില്‍ ആക്രമിച്ചു കളിച്ച രോഹിത് ശര്‍മയും (48, 36b 2x4 4x6) ഇഷാന്‍ കിഷനും (43, 34b 5x4 1x6) ആദ്യത്തെ 6 ഓവറുകള്‍ അവസാനിച്ചപ്പോള്‍ മുംബൈയെ 51/0 എന്ന മികച്ച നിലയില്‍ എത്തിച്ചിരുന്നു.

ഒമ്പതാം ഓവറിൽ പന്തെറിയാന്‍ വന്ന ഉമ്രാൻ മാലിക്കിന്റെ (23ന് 3) മികച്ച പ്രകടനം മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചക്ക് കാരണമായി.ആദ്യ ഓവറില്‍ 14 റണ്‍സ് വിട്ടു കൊടുത്തെങ്കിലും ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഉപയോഗിച്ച് അദ്ദേഹം രണ്ടു ബാറ്റെര്‍സിനെ വേഗത്തില്‍ പുറത്താക്കി.പിന്നീട് വന്ന വാഷിങ്ട്ടണ്‍ സുന്ദര്‍ രോഹിത് ശര്‍മയെ പവലിയനിലേയ്ക്ക് മടക്കുമ്പോള്‍ മുംബൈക്ക് 60 പന്തില്‍ 105 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. ഇഷാൻ കിഷൻ, തിലക് വർമ്മ, ഡാനിയൽ സാംസ് എന്നിവരെ പുറത്താക്കി ഉമ്രാൻ ഈ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ എന്ന നേട്ടം സ്വന്തമാക്കി.

നേരത്തെ ടോസ്സ് നേടിയ രോഹിത് സണ്‍ റൈസേര്‍സിനോടെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. സണ്‍ റൈസേര്‍സിനു വേണ്ടി പ്രിയം ഗാർഗൂം (42, 26 B, 4x4, 2x6)രാഹുൽ ത്രിപാഠിയും (76, 44B, 9x4, 3x6) മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.മുംബൈക്ക് വേണ്ടി ഡാനിയൽ സാംസ്, റൈലി മെറിഡിത്ത് ,ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.