22 വാരയിലേക്കുള്ള ലാറ അവസാന യാത്രയും, ശേഷം നിരാശ നിറഞ്ഞ തിരിഞ്ഞു നടത്തുവും

22 വാരയിലേക്കുള്ള ലാറ അവസാന യാത്രയും, ശേഷം നിരാശ നിറഞ്ഞ തിരിഞ്ഞു നടത്തുവും
(Pic credit:Espncricinfo )

2007 ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നിറംകെട്ട ലോകകപ്പ്. ഓസ്ട്രേലിയയുടെ സർവ്വാധിപത്യവും ഇന്ത്യ പാകിസ്ഥാൻ ടീമുകളുടെ ആദ്യ റൗണ്ടിലെ പുറത്താകാലും മൂലം വെസ്റ്റ് ഇൻഡീസിൽ വെച്ച് നടന്ന ഈ ലോകകപ്പ് ആഘോഷിക്കപ്പെട്ടിട്ടില്ല.നിരാശകൾ ഒരുപാട് കുന്ന് കൂടിയ ഈ ലോകക്കപ്പിലെ നിരാശയേറിയ ഒരു റൺ ഔട്ടിന്റെ കഥയാണ് ഇന്നത്തെ കുറച്ചു ലോകകപ്പ് വിശേഷങ്ങളിൽ.

ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരമായ ബ്രയൻ ലാറ തന്റെ അവസാന ഇന്നിങ്സിന് വേണ്ടി ലോകക്കപ്പിലെ അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ക്രീസിലേക്ക് കടന്ന് വരുകയാണ്.ലോകക്കപ്പിൽ ഉടനീളം ആറാമത്തെ പൊസിഷനിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ലാറ സ്വയം പ്രൊമോട്ട് ചെയ്തു മൂന്നാമത്തെ പൊസിഷനിലേക്ക്. മൂന്നു ബൗണ്ടറികൾ അടിച്ചു അവസാന ഇന്നിങ്സ് അനശ്വരമാക്കുമെന്ന് ആരാധകർ കരുതിയ ആ നിമിഷം..

വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ 31 മത്തെ ഓവർ,ഓവറിലെ അഞ്ചാമത്തെ പന്ത്, സാമുവൽസ് ബോൾ മിഡ്‌ ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിക്കുന്നു.ലാറ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് സിംഗിളിന് വേണ്ടി ഓടുന്നു.പക്ഷെ സാമൂവൽസ് അദ്ദേഹത്തെ തിരകേ അയച്ചുവെങ്കിലും പീറ്റേഴ്സന്റെ ഡയറക്റ്റ് ഹിറ്റ്‌ അവസാനമായി ലാറയേ ഡഗ് ഔട്ടിലേക്ക് തിരകേ അയച്ചു.

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our whatsapp group