രാജ്യം വീഴ്ത്തണമായിരുന്നെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണ്ടേ!!

രാജ്യം വീഴ്ത്തണമായിരുന്നെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണ്ടേ!!
(Pic credit :Twitter )

ശെരിയാണ് , രാജ്യം വീഴണമെങ്കിൽ ആദ്യം രാജാവിനെ തന്നെ വീഴ്ത്തണം.

കോട മഞ്ഞിന്റെ മനോഹരതയിൽ ധർമശാലയിലെ പുൽനാമ്പുകളെ പ്രകമ്പനം കൊള്ളിച്ച ആ രാജാവിനെ വീഴ്ത്താൻ മാത്രം കിവികൾക്ക് കഴിയാതെയിരുന്നത് എന്ത് കൊണ്ട്!!. ഇന്ത്യൻ ടീമിന്റെ സേനാധിപനും യുവരാജാവുമെല്ലാം കിവികൾക്ക് മുന്നിൽ കീഴടങ്ങിയതല്ലേ.ഈ ലോകക്കപ്പിൽ ഇന്നേ വരെ പുറത്താവാതെയിരുന്ന കെ എൽ രാഹുലും മടങ്ങിയപ്പോൾ ഒരു ഐ സി സി ഇവന്റിൽ ന്യൂസിലാൻഡിനെതിരെയുള്ള വിജയം സ്വപ്നമായി മാത്രം അവശേഷിക്കുമോ എന്ന് കരുതപെട്ടത് അല്ലെ..

പക്ഷെ, രാജ്യത്തെ എതിരാളികൾക്ക് മുന്നിൽ അടിയറവ് വയ്ക്കാൻ ആ രാജാവ് ഒരുക്കമായിരുന്നില്ലല്ലോ. തങ്ങളുടെ സേനാധിപൻ നൽകിയ തുടക്കം മുതലാക്കാൻ കഴിയാതിരിക്കാൻ അയാൾക്കാവുമായിരുന്നില്ലല്ലോ.അതെ,4 കൊല്ലങ്ങൾക്ക് മുന്നേയുള്ള ആ ഓർമകളും അയാളെ വേട്ടയാടിട്ടുണ്ടാവും.

പക്ഷെ, വിരാട് കോഹ്ലി എന്നാ ലോകം കണ്ട ഐതിഹാസിക ചെയ്‌സ് മാസ്റ്റർ തന്റെ ക്രിക്കറ്റ്‌ കരിയറിലെ തിളക്കമറ്റ ഏടായി ന്യൂസിലാണ്ടിനെതിരെയുള്ള മത്സരവും മാറ്റിയിരിക്കുകയാണ്. 20 കൊല്ലങ്ങൾക് ശേഷം ലോകക്കപ്പിൽ ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരെ വിജയം കിങ് കോഹ്ലി സമ്മാനിച്ചിരിക്കുകയാണ്.

ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് മിച്ചലിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് മുന്നിൽ വെച്ച ലക്ഷ്യം 274 റൺസായിരുന്നു. പതിവ് പോലെ തന്നെ നായകൻ രോഹിത് ശർമ കൂറ്റൻ അടികളാൽ മികച്ച തുടക്കം നൽകി. രോഹിത് പുറത്തായതിന് പിന്നാലെ കോഹ്ലി എത്തി. കൂട്ടുകെട്ടുകൾ ഉയർത്തി. ഗിൽ വീണു, ശ്രെയസ് വീണു, രാഹുലും സ്കൈയും വീണു.

പക്ഷെ, കോഹ്ലിക്ക് അങ്ങനെ വീഴാൻ കഴിയുകയില്ലല്ലോ. കൃത്യമായ ഇടവേളകളിൽ റൺസ് അടിച്ചു കൂട്ടി.ദൈവത്തിന് ഒപ്പം കഴിയാതെ പോയ കോഹ്ലിയുടെ ഇന്നിങ്സിന് ഒടുവിൽ ഇന്ത്യക്ക് ഗംഭീര വിജയം.

 മത്സരത്തിൽ എപ്പോഴോ മാറ്റ് ഹെൻറിയെ സ്റ്റെപ് ഔട്ട്‌ ചെയ്തു കവറിലൂടെ ഡ്രൈവ് ചെയ്തു കോഹ്ലി കടത്തുന്ന ഒരു ബൗണ്ടറി ഓർമ വരുകയാണ് ,. ഏത് അഡ്ജക്റ്റീവ് വെച്ചാണ് ആ ഷോട്ടിനെ വിശേഷിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല.

പല തവണ ആവർത്തിച്ച കാര്യങ്ങൾ ഒരിക്കൽ കൂടി ആ മനുഷ്യൻ ആവർത്തിക്കുമ്പോഴും വീണ്ടും വീണ്ടും ആ മനുഷ്യനോട്‌ അത്ഭുതം തോന്നി പോവുകയാണ്.

അതെ, എന്നെന്നും ആ രാജാവ് നമ്മളെ വിസ്മയപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Join our whatsapp group