ഓസ്ട്രേലിയ ശക്തമാണ്, പക്ഷെ അവർക്കുമുണ്ട് ബലഹീനതകൾ, ഓസ്ട്രേലിയ ലോകക്കപ്പ് സ്‌ക്വാഡ് അവലോകനം..
ഓസ്ട്രേലിയ ക്രിക്കറ്റിന്റെ രാജാക്കന്മാരാണ്. ഐ സി സി യുടെ എല്ലാം ട്രോഫികളും സ്വന്തമാക്കിയ ഒരേ ഒരു ടീമും അവർ തന്നെയാണ്. അഞ്ചു ലോക കിരീടങ്ങളുടെ കഥയും അവർക്ക് പറയാനുണ്ട്.2019 ലോകക്കപ്പ് സെമി ഫൈനലിൽ എത്തിയെങ്കിലും കിരീടം സ്വന്തമാക്കാൻ കഴിയാതെ പോയത് ഓസ്ട്രേലിയേ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു.
ഇത് കൊണ്ട് ഒക്കെ തന്നെ മികച്ച ടീമുമായിയാണ് ഓസ്ട്രേലിയ ഈ തവണ ലോകക്കപ്പിന് എത്തുന്നത്.വാർണറും സ്മിത്തും അടങ്ങുന്ന ബാറ്റിംഗ് നിര ഏത് ടീമിനെയും തകർക്കാൻ കെല്പുള്ളവേയാണ്. ബൗളിങ്ങിൽ സ്റ്റാർക്ക് -ഹെയ്സ്ൽവുഡ് - കമ്മിൻസ് ത്രയം ഏത് ലോകോത്തര ബാറ്ററുടെയും പേടി സ്വപ്നമാണ്. ഓൾ റൗണ്ട് മികവുമായി മാക്സ്വെലും സ്റ്റോയിനസും ഗ്രീനും ലെഗ് സ്പിന്നുമായി സാമ്പയും വിക്കറ്റ് കീപ്പിങ് ഗ്ലോവ്സ് അണിഞ്ഞു ക്യാരിയും കൂടി എത്തുന്നതോടെ ഓസ്ട്രേലിയക്ക് ലോകക്കപ്പ് ജയിക്കാൻ അധികം വിയർപ്പ് ഒഴിക്കേണ്ടി വരില്ല.
സ്റ്റാർക്ക് തന്നെയാവും ഈ ലോകക്കപ്പിലും ഓസ്ട്രേലിയുടെ "x" ഫാക്ടർ.രണ്ട് ലോകക്കപ്പുകളിൽ നിന്നായി 49 വിക്കറ്റ് സ്വന്തമാക്കിയ സ്റ്റാർക്ക് തന്റെ മൂന്നാമത്തെ ലോകക്കപ്പിൽ കൂടി ഈ പ്രകടനം തുടർന്നാൽ ഓസ്ട്രേലിയുടെ ട്രോഫി ക്യാബിനറ്റിൽ ആറാം ലോക കിരീടം എത്തുമെന്നത് തീർച്ചയാണ്.എങ്കിലും ഓസ്ട്രേലിയക്കും ദൗർബല്യങ്ങളുണ്ട്.
ഒരു സ്പെഷ്യലിസ്റ് ഫിംഗർ സ്പിന്നർ ഇല്ല എന്നതാണ് ഏറ്റവും വലിയ ബലഹീനത. പവർപ്ലേകളിൽ വിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്ന ന്യൂ ബോൾ ബൗളേർമാരും പ്രതികൂല ഘടകമാണ്.പരികേറ്റ ഓപ്പനർ ട്രാവിസ് ഹെഡിന്റെ അഭാവവും ഓസ്ട്രേലിയേ ബലഹീനമാക്കിയേക്കാം.എങ്കിലും ഒരു കൂട്ടം മാച്ച് വിന്നേഴ്സിന്റെ സംഘം തന്നെയാണ് ഓസ്ട്രേലിയ.
തീർച്ചയായും കിരീടം തന്നെയാവും ഓസ്ട്രേലിയുടെ ഏറ്റവും ചെറിയ ലക്ഷ്യം. ലോകക്കപ്പ് എത്തുമ്പോൾ തങ്ങളുടെ ഏറ്റവും മികച്ചതിലേക്ക് ഉയരുന്ന ടീമായ ഓസ്ട്രേലിയക്ക് ലോകക്കപ്പ് സ്വന്തമാക്കുക എന്നത് അത്ര ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. ലോകക്കപ്പിന് ഒരുങ്ങുന്ന ഓസ്ട്രേലിയ ടീമിനെ ചുവടെ ചേർക്കുന്നു.
Squad: Pat Cummins (capt), David Warner, Travis Head, Mitchell Marsh, Steven Smith, Marnus Labuschagne, Alex Carey, Josh Inglis, Glenn Maxwell, Cameron Green, Marcus Stoinis, Sean Abbott, Mitchell Starc, Josh Hazlewood, Adam Zampa
2 days to go for world cup
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )