ധോണിയെയും ജഡേജയും മറികടന്നു ലോകക്കപ്പ് റെക്കോർഡ് സ്വന്തം പേരിലാക്കി നെതർലാൻഡ്‌സ് ബാറ്റർമാർ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ മികച്ച പ്രകടനങ്ങളാണ് നെതർലാൻഡ്സ് ലോവർ മിഡിൽ ഓർഡർ കാഴ്ച വെക്കുന്നത്. ദക്ഷിണ ആഫ്രിക്കക്കെതിരെ വാലറ്റത്തെ കൂട്ടുപിടിച്ചു നായകൻ സ്കോട്ട് എഡ്‌വാർഡ്സ് അടിച്ചെടുത്ത റൺസാണ് അന്ന് അവരെ വിജയത്തിലേക്ക് എത്തിച്ചത്. ഇപ്പോൾ ശ്രീലങ്കക്കെതിരെയും ഇത്തരത്തിൽ ഒള്ള പ്രകടനമാണ് നെതർലാൻഡ്സ് കാഴ്ച വെക്കുന്നത്.
6 ന്ന് 91 റൺസ് എന്നാ നിലയിൽ നിന്ന് എയ്ങ്കൽബ്രെത്തും വാൻ ബീക്കും ചേർന്ന മികച്ച സ്കോറിലേക്ക് നയിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്. ഈ ഒരു കൂട്ടുകെട്ടിൽ ഇരുവരും 100 ന്ന് മുകളിൽ റൺസ് കൂട്ടുകെട്ടുമായി മുന്നേറുകയാണ്. ഈ ഒരു കൂട്ടുകെട്ട് നിലവിൽ ഒരു ലോകകപ്പ് റെക്കോർഡ് തകർത്തിരിക്കുകയാണ്.
2019 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യൻ ബാറ്റർമാരായ ജഡേജയും ധോണിയും സ്വന്തമാക്കിയ ലോകക്കപ്പിലെ ഏറ്റവും ഉയർന്ന ഏഴാമത്തെ വിക്കറ്റ് കൂട്ടുകെട്ടാണ് എയ്ങ്കൽബ്രെത്തും വാൻ ബീക്കും പഴങ്കഥയാക്കിയത്. അന്ന് ധോണിയും ജഡേജയും 116 റൺസ് സ്വന്തമാക്കിയിരുന്നു. ഇരുവരും ഈ നേട്ടം മറികടന്നു മുന്നേറുകയാണ്.