അണ്ടർ-19 ലോകകപ്പ് അറിയേണ്ടതെല്ലാം..

അണ്ടർ-19 ലോകകപ്പ് അറിയേണ്ടതെല്ലാം..

അണ്ടർ-19 ലോകകപ്പ് അറിയേണ്ടതെല്ലാം..
(Pic credit :X)

അണ്ടർ-19 ലോകകപ്പ് അറിയേണ്ടതെല്ലാം..

2024 ലെ അണ്ടർ -19 ലോകക്കപ്പിന് ഇന്ന് തുടക്കമാവും. ഈ തവണത്തെ ജൂനിയർ ലോകക്കപ്പിലെ അറിയേണ്ടതെല്ലാം ഈ പോസ്റ്റിലൂടെ പറഞ്ഞു പോകുന്നു.

ഫോർമാറ്റ്‌ 

പതിവിന് വീപീരിതമായി ഈ തവണ പുതിയ ഫോർമാറ്റാണ് ജൂനിയർ ലോകക്കപ്പിനുള്ളത്.നാല് ടീം അടങ്ങിയ നാല് ഗ്രൂപ്പുകളിൽ നിന്ന് ആദ്യത്തെ മൂന്നു സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് മുന്നേറും.

ഈ സ്റ്റേജിനെ സൂപ്പർ സിക്സ് സ്റ്റേജ് എന്ന് പറയും.അവിടെ ആറു ടീമുകൾ അടങ്ങിയ രണ്ട് ഗ്രൂപ്പുകൾ.ഇരു ഗ്രൂപ്പിലെയും ആദ്യത്തെ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. പ്രഥമ റൗണ്ടിലെ ഗ്രൂപ്പുകൾ ചുവടെ ചേർക്കുന്നു

Group A - Bangladesh, India, Ireland, USA

Group B - England, Scotland, South Africa, West Indies

Group C - Australia, Namibia, Sri Lanka, Zimbabwe

Group D - Afghanistan, Nepal, New Zealand, Pakistan

അയർലാൻഡും യൂ. എസ്. എയുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഇതേസമയത്തിൽ തന്നെ ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ നേരിടും. ഇരു മത്സരങ്ങളും ഇന്ത്യൻ സമയ 1.30 ക്കാണ്.ഹോട്ട് സ്റ്റാറിൽ എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ കഴിയും.

രണ്ടാം റൗണ്ടായ സൂപ്പർ സിക്സ് ആരംഭിക്കുന്നത് ജനുവരി 30 നാണ്.സെമി ഫൈനലുകൾ ഫെബ്രുവരി 6 ന്നും ഫൈനൽ ഫെബ്രുവരി 11 നുമാണ്. ഇന്ത്യയുടെ ആദ്യത്തെ മത്സരം നാളെ ബംഗ്ലാദേശിനെതിരെയാണ്. ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡും ചുവടെ ചേർക്കുന്നു.

India: Arshin Kulkarni, Adarsh Singh, Rudra Mayur Patel, Sachin Dhas, Priyanshu Moliya, Musheer Khan, Uday Saharan (c), Aravelly Avanish Rao, Saumy Kumar Pandey, Murugan Abhishek, Innesh Mahajan, Dhanush Gowda, Aaradhya Shukla, Raj Limbani and Naman Tiwari

Join our whatsapp group