പ്രത്യേക അഭ്യർത്ഥനയുമായി കോഹ്ലി രംഗത്ത്..
ലോകക്കപ്പിന് ഇനി ഒരു നാൾ മാത്രം. സന്നാഹ മത്സരങ്ങൾക്ക് ശേഷം ടീമുകൾ തങ്ങളുടെ ലോകകപ്പ് മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു. ഒക്ടോബർ 5 ന്ന് ഇംഗ്ലണ്ട് ന്യൂസിലാൻഡ് മത്സരത്തോടെയാണ് ലോകക്കപ്പ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യത്തെ മത്സരം ഒക്ടോബർ 8 ന്ന് ഓസ്ട്രേലിയക്കെതിരെയാണ്.
ലോകക്കപ്പ് തിരകെ എത്തിക്കാൻ തന്നെയാണ് രോഹിത് ശർമയും കൂട്ടരും എത്തുന്നത്. ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ വിരാട് കോഹ്ലി ഒരു അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് അദ്ദേഹം ഇത്തരത്തിൽ അപേക്ഷയുമായി രംഗത്ത് വന്നത്.ആ അപേക്ഷയുടെ പൂർണ രൂപം ഇങ്ങനെയാണ്.
"ലോകക്കപ്പ് എത്തിയിരിക്കുകയാണ്.വീനിതമായി ഞാൻ എന്റെ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു എന്നോട് ടിക്കറ്റ് ആവശ്യപെടരുതെന്ന്.വീട്ടിൽ ഇരുന്നു കളികൾ ആസ്വദിക്കുക".
1 day to go for world cup
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )