പാകിസ്ഥാനെ തോൽപിച്ചു സിമ്പാവേ...

പാകിസ്ഥാനെ തോൽപിച്ചു സിമ്പാവേ...

പാകിസ്ഥാനെ തോൽപിച്ചു സിമ്പാവേ...
Pic credit:X

പാകിസ്ഥാനെ തോൽപിച്ചു സിമ്പാവേ...

ടോസ് നേടിയ പാകിസ്ഥാൻ നായകൻ ആഗ സൽമാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. 3 മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര ഇതിനകം പാകിസ്ഥാൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിൽ സ്‌ക്വാഡിലുള്ള എല്ലാ താരങ്ങൾക്കും അവസരം പാകിസ്ഥാൻ ടീം നൽകി.പാകിസ്ഥാൻ യുവ നിര 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് സ്വന്തമാക്കി.

32 പന്തിൽ 32 റൺസ് നേടിയ നായകൻ സൽമാൻ ആഗയാണ് പാകിസ്ഥാൻ ഇന്നിങ്സ് ടോപ് സ്കോറർ.സിമ്പാവേക്ക് വേണ്ടി ബ്ലെസ്സിങ് മുസർബാനി രണ്ട് വിക്കറ്റ് സ്വന്തമാക്കി.വെലിങ്ടൺ മസകടസ, എൻഗാരവാ,മാപ്പോസോ, ബെർൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

133 റൺസ് പിന്തുടരാൻ ഇറങ്ങിയ സിമ്പാവേയേ 2 വിക്കറ്റിന് വിജയിച്ചു.43 റൺസ് നേടിയ ബ്രയൻ ബെന്നറ്റായിരുന്നു സിമ്പാവേ ടോപ് സ്കോറർ.മൂന്നു വിക്കറ്റ് നേടിയ അബ്ബാസ് ആഫ്രിദിയായിരുന്നു പാകിസ്ഥാൻ നിരയിലെ ഏറ്റവും മികച്ച ബൗളേർ.നേരത്തെ നടന്ന ഏകദിന പരമ്പര 1 ന്നെതിരെ രണ്ട് മത്സരങ്ങൾക്ക് വിജയിച്ചിരുന്നു. T20 പരമ്പരയും ഇതേ മാർജിനിൽ തന്നെയാണ് പാകിസ്ഥാൻ വിജയിച്ചത്.