ഷഹീൻ യുഗത്തിന് തോൽവിയോടെ തുടക്കം.
ഷഹീൻ യുഗത്തിന് തോൽവിയോടെ തുടക്കം.
ഷഹീൻ യുഗത്തിന് തോൽവിയോടെ തുടക്കം.
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഷഹീന്റെ നായകത്തിൽ പാകിസ്ഥാൻ ആദ്യമായി ന്യൂസിലാൻഡിനെ നേരിട്ടു. മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചു.46 റൺസിനായിരുന്നു കിവികളുടെ വിജയം.ന്യൂസിലാൻഡ് ടീമിൽ വില്യംസൺ തിരകെ എത്തിയെന്ന ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു.
ടോസ് നേടിയ ഷഹീൻ ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഷഹീന്റെ തീരുമാനം തീർത്തും തെറ്റി. പാകിസ്ഥാനെതിരെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ട്വന്റി ട്വന്റി ടോട്ടൽ കിവികൾ പടത്തുയർത്തി.8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് അവർ സ്വന്തമാക്കിയത്.
തിരിച്ചു വരവിൽ നായകൻ കെയ്ൻ വില്യംസൺ ഫിഫ്റ്റി സ്വന്തമാക്കി.27 പന്തിൽ 61 റൺസ് നേടിയ മിച്ചലായിരുന്നു കൂട്ടത്തിലെ അപകടകാരി.പാകിസ്ഥാൻ വേണ്ടി ഷഹീനും അബ്ബാസ് ആഫ്രിദിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാനും അതെ നാണയത്തിൽ തിരിച്ചു അടിച്ചു.ഓപ്പനർ സൈം അയൂബ് 8 പന്തിൽ 27 റൺസ് സ്വന്തമാക്കി മടങ്ങിയതോടെ പാകിസ്ഥാൻ റൺസ് വേഗം കുറഞ്ഞു. എന്നാൽ ബാബർ ഒരു അറ്റത് നിന്ന് പൊരുതി.35 പന്തിൽ 57 റൺസ് നേടി ബാബർ വീണു.ഒടുവിൽ 46 അകലെ പാകിസ്ഥാനും.